ADVERTISEMENT

അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണം. പലപ്പോഴും നമ്മുടെ അശ്രദ്ധയിൽ അപകടങ്ങളിൽ പെടുന്നത് റോഡിലെ മറ്റു യാത്രക്കാരായിരിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണീ വിഡിയോ. റോഡരികിൽ ആളെകയറ്റാൻ നിർത്തി‍ സ്കൂട്ടറിനെ ചെറു എസ്‍യുവി ഇടിച്ചു തെറിപ്പിക്കുന്നതാണ് വിഡിയോയിൽ.

കാറുകാരന്റെ അശ്രദ്ധയാണ് അപകടകാരണം എന്നു വിഡിയോ കാണുമ്പോൾ മനസിലാകും. റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറിന്റെ പുറകിലാണ് കാർ വന്നിടിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും തെറിച്ചു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഹെൽമെറ്റും ധരിച്ചിരുന്നില്ല. അപകടം നടന്ന സ്ഥലമോ അപകടത്തിൽപെട്ടവർക്ക് ഗുരുതരമായി പരിക്കേറ്റോ എന്നതും വൃക്തമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com