ADVERTISEMENT

ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടങ്ങളുണ്ടായേക്കാവുന്ന പ്രവർത്തിയാണ് ഇന്ധനം നിറയ്ക്കൽ. അതുകൊണ്ട് തന്നെയാണ് ഇന്ധനം നിറയ്ക്കുമ്പോള്‍ എൻജിൻ നിർത്തണമെന്നും മൊബൈൽ ഫോൺ പോലും ഉപയോഗിക്കരുതെന്നും പറയുന്നത്. ഒരു ചെറിയ തീപ്പൊരി മാത്രം മതി വലിയ അപകടങ്ങളുണ്ടാകാൻ. അതിനുള്ള ഉദാഹരണമാണ് ഈ വിഡിയോ. മലപ്പുറം മയ്‌ലപ്പുറം പെട്രോൾ പമ്പിൽ നടന്ന സംഭവം എന്ന േപരിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നത്.

ഇന്ധനം നിറച്ചുകൊണ്ടിരിക്കവേ ബൈക്കിന് തീപിടിക്കുന്നതാണ് വിഡിയോ. ചൂടായി ഇരിക്കുന്ന എൻജിന്റെ പുറത്ത് ഇന്ധനം വീണതാകാം ഇതിനു കാരണം. ജീവനക്കാർ സമയോചിതമായി ഫയർ എക്സ്റ്റിങ്ഗ്യൂഷ്ണർ ഉപയോഗിച്ചതുകൊണ്ട് വൻ അപകടം ഒഴിവായി. ബൈക്ക് കത്തി നശിച്ചെങ്കിലും ആർക്കും അപകടം പറ്റിയില്ലെന്നാണ് റിപ്പോർട്ട്. 

വാഹനത്തിൽ ഇന്ധനം നിറക്കുമ്പോൾ ശ്രദ്ധിക്കൂ

∙ ഇന്ധനം നിറക്കുമ്പോൾ വാഹനത്തിന്റെ എൻജിൻ നിർബന്ധമായും ഓഫ് ചെയ്യുക.

∙ വാഹനത്തിൽ ഇരുന്നു പുക വലിക്കുകയോ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിക്കുകയോ ചെയ്യരുത്.

∙ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

∙ വാഹനത്തിൽ കുട്ടികളുണ്ടെങ്കിൽ കുട്ടികൾ സ്പാർക്ക് ഉണ്ടാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com