ADVERTISEMENT

ലോകത്ത് വൈദ്യുത കാറുകൾ ജനകീയമായിത്തുടങ്ങിയത് ടെസ്‌ലയുടെ വരവോടെയാണ്. ഇലക്ട്രിക് കാറുകളുടെ മികവ് എന്തെന്ന് ജനം മനസിലാക്കിയതോടെ ടെസ്‌ലയുടെ ജനപ്രീതി വർദ്ധിച്ചു. വരും വർഷങ്ങളിൽ ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുമെന്ന് ടെസ്‌ല അടുത്തിടെയാണ് പറഞ്ഞത്. ഇന്ത്യൻ ഓപ്പറേഷൻസ് ആരംഭിക്കും മുമ്പ് ടെസ്‍ലയെ സ്വന്തമാക്കിയിരിക്കുന്നു മുകേഷ് അംബാനി. ടെസ്‌ലയുടെ മോഡൽ എസ് 100ഡിയാണ് അംബാനിയുടെ ഗ്യാരേജിലെ പുതിയ കാർ.

ഇതോടെ ടെസ്‌ല ഇംപോർട്ട് ചെയ്ത് ഉപയോഗിക്കുന്ന ചുരുക്കം ഇന്ത്യക്കാരുടെ ലിസ്റ്റിൽ അംബാനിയും ഇടം പിടിച്ചു. ടെസ്‌ലയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് മോഡല്‍ എസ്. 2012 മുതൽ വിപണിയിലുള്ള കാറിൽ 100 കിലോവാട്ട് കരുത്തുള്ള ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 423 പിഎസ് കരുത്തും 660 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.3 സെക്കന്റുകൾ മാത്രം മതി ഈ കാറിന്. ഒരു പ്രാവശ്യം പൂർണമായും ചാർജ് ചെയ്താൽ 495 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്. 99990 യുഎസ് ഡോറളാണ് മോഡൽ എസിന്റെ അമേരിക്കൻ വില. ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുമ്പോൾ ടാക്സ് അടക്കം ഏകദേശം 1.5 കോടി രൂപയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com