sections
MORE

സിനിമയിലെ സ്റ്റാറുകൾ, നാട്ടിലെ സൂപ്പർ സ്റ്റാറുകൾ

bedford-1
1962 Model BedFord
SHARE

വിന്റേജ് വാഹനങ്ങളോട് മലയാളികൾക്ക് അന്നും ഇന്നും വലിയ ഇഷ്ടമാണ്. പഴയ മോഡൽ വാഹനങ്ങൾ വിൽക്കാതെ നന്നായി പരിപാലിക്കുന്ന ഒരുപാട് മലയാളികളും ഉണ്ട്. മലയാള സിനിമയിലും ഇത്തരം ചില വിന്റേജ് വാഹനങ്ങൾ ചിലപ്പോഴൊക്കെ ഇടം പിടിച്ചിട്ടുണ്ട്. ഇടിവണ്ടി എന്നറിയപ്പെടുന്ന ബെഡ്ഫോഡും, ഫർഗോ ട്രക്കും അതിൽ ചിലതു മാത്രം. പള്ളിക്കര തൊഴുത്തുങ്കൽ എബിൻ പോളിന്റെ ഉടമസ്ഥതയിലാണ് ഈ വാഹനം. ഇതു മാത്രമല്ല, സിനിമകളിൽ ഉപയോഗിക്കുന്ന നിരവധി വിന്റേജ് വാഹനങ്ങൾ എബിന് സ്വന്തമായുണ്ട്.

ബെഡ്ഫോഡ്

bed-ford

കേരളാ പൊലീസ് ഉപയോഗിച്ചുകൊണ്ടിരുന്ന ബെഡ്ഫോഡിന്റെ 1962 മോഡൽ വാഹനമാണിത്. പൊലീസിന്റെ പഴയ വാഹനങ്ങൾ പരിഷ്കരിച്ചതിന്റെ ഫലമായി പുതിയ വാഹനങ്ങൾ സേനയിൽ ഇടം പിടിച്ചു. എന്നിരുന്നാലും പഴയ വാഹനത്തിന്റെ പ്രൗഢി ഒന്നു വേറെതന്നെ. പണ്ടു സമരക്കാരെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനുകളിലേക്കു കൊണ്ടുപോയിരുന്ന ഇൗ വാഹനത്തിന് ‘ഇടിവണ്ടി’യെന്നായിരുന്നു ചെല്ലപ്പേര്. ആറു സിലിണ്ടർ പെർകിൻ 5 സ്പീഡ് എൻജിനാണ് വാഹനത്തിൽ. സഖാവ്, കമ്മാരസംഭവം തുടങ്ങി ഫ്ലാഷ് ബാക്ക് കഥകൾ പറഞ്ഞ നിരവധി ചിത്രങ്ങളിൽ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ ബെഡ്ഫോഡിന്റെ ഇത്തരം വാഹനം ഒരെണ്ണം മാത്രമേയുള്ള എന്നാണ് കരുതുപ്പെടുന്നത്.

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ വോക്സ്‌ഹാളിന്റെ ട്രക്ക്, ബസ് ഡിവിഷനായാണ് ബെഡ്ഫോഡിന്റെ തുടക്കം. 1930ൽ ആരംഭിച്ച കമ്പനി നിരവധി ട്രക്കുകളും ബസുകളും നിർമിച്ചിട്ടുണ്ട്. 1991 ൽ ബെഡ്ഫോഡ് പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരുന്നു ബെഡ്ഫോഡിന്റെ വാഹനം നിർമിക്കാനുള്ള അവകാശം.

ഫർഗോ

fargo

ഒടിയൻ, വിമാനം, ലൂസിഫർ എന്നങ്ങനെ നിരവധി ചിത്രങ്ങളിൽ ഉപയോഗിച്ച വാഹനമാണ് ഫർഗോ എന്ന ഇൗ ട്രക്ക്. 1971 മോഡൽ വാഹനത്തിൽ 4340 സിസി 6 സിലിണ്ടർ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. ഓരോ ചിത്രങ്ങളിലും വ്യത്യസ്ത രൂപമാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇപ്പോഴും പ്രശസ്തമാണെങ്കിലും ഇന്ത്യയിലെ പുതുതലമുറയ്ക്ക് ഫർഗോ അത്ര പരിചിതനല്ല.

നിസാൻ 1 ടൺ

nissan-1ton

മിലിറ്ററി ട്രക്കാണ് നിസാൻ 1 ടണ്‍. ഒരു ടൺ ഭാരം കയറ്റാൻ സാധിക്കും എന്നതുകൊണ്ടാണ് ഇതിന് ഈ പേര് വന്നത്. ഡോഡ്ജ് എം37 വെപ്പൺ ക്യാരിയറിനെ ആധാരമാക്കിയാണ് ഇത് നിർമിച്ചത്. 3956 സിസി എൻജിനാണ് ട്രക്കിൽ. ചിൽഡ്രൻസ്പാർക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വാഹനം അവസാനമായി ഉപയോഗിച്ചത്.

ടാറ്റ 1210 ഡി

tata-1210

ബെൻസ് ലോറിയെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിർമിച്ച ഈ ലോറി കാഴ്ചയിലെ പരിചിതത്വം മൂലം നമുക്കെല്ലാം ഓർമ കാണും നിരവധി മലയാള ചിത്രങ്ങളിൽ ഈ ലോറി ഇടം പിടിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA