ADVERTISEMENT

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം വിപണന ശൃംഖലയായ നെക്സ വഴിയുള്ള വാഹന വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015ൽ ആരംഭിച്ച നെക്സ ശൃംഖലയിൽ നിലവിൽ ഇരുനൂറോളം നഗരങ്ങളിലായി മുന്നൂറ്റി അൻപതിലേറെ ഔട്ട്ലെറ്റുകളാണുള്ളത്. ഇന്ത്യയിൽ അതിവേഗ വളർച്ച കൈവരിച്ച, വിജയകരമായ വാഹന വിപണന ശൃംഖലയായി മാറാൻ ‘നെക്സ’യ്ക്കു സാധിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. കാർ വാങ്ങുന്നതും ഉടമസ്ഥാവകാശം നിലനിർത്തുന്നതും തികച്ചും സുഗമവും പ്രശ്നഹരിതവുമായ അനുഭവമമായി തുടരാനാണു നെക്സയിലൂടെ കമ്പനി ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

ഈ ഉദ്യമത്തിൽ ഇടപാടുകാരുടെ എണ്ണം 10 ലക്ഷം തികഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാക്കാനുള്ള മാരുതിയുടെ ഉദ്യമങ്ങൾക്കുള്ള തെളിവു കൂടിയാണു ‘നെക്സ’യെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതുമകളുടെ പിൻബലവും പ്രീമിയം പകിട്ടുമായെത്തുന്ന മോഡലുകളാണു മാരുതി സുസുക്കി ‘നെക്സ’ ശൃംഖല വഴി വിൽപ്പനയ്ക്കെത്തിക്കുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എസ് ക്രോസ്’, പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’, ‘ഇഗ്നിസ്’, സെഡനായ ‘സിയാസ്’ എന്നിവയ്ക്കൊപ്പം അടുത്തയിടെ അരങ്ങേറ്റം കുറിച്ച ‘എക്സ് എൽ സിക്സും’ നെക്സ വഴിയാണു വിൽപ്പനയ്ക്കെത്തുന്നത്. സുസുക്കി കണക്ടർ, സ്മാർട് ഹൈബ്രിഡ്, സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, നെക്സ സേഫ്റ്റി ഷീൽഡ്, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങിയ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായാണ് ഈ മോഡലുകളുടെ വരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com