ADVERTISEMENT

മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് സുരാജ് വെഞ്ഞാറമൂട്. കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോല വഴങ്ങുന്ന താരം ഇനി വെറും സുരാജല്ല, വിമാനം പറത്തിയ നടനാണ്. അമേരിക്കയിൽ വെച്ച് വിമാനം പറത്തുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

വിമാനം പറത്തുന്ന വിഡിയോ സുരാജ് തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചെറു വിമാനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന താരം മലയാളിയായ പൈലറ്റിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നതും വിഡിയോയിൽ കാണാം. ഏറെ നേരം പറന്നതിന് ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. മനോഹരമായ കാഴ്ചകളാണ് ആകാശത്ത് നിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ എന്ന് വിമാനത്തിലിരുന്നുകൊണ്ട് താരം പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com