ആംബുലൻസാണ്, ഒരു ജീവനാണ്; ബസ് ഡ്രൈവർ ശ്രദ്ധിച്ചിരുന്നെങ്കില്‍ – വിഡിയോ

ambulance-accident
Screen Grab
SHARE

രോഗികളേയും കൊണ്ട് പായുന്ന വേളയിൽ ആംബുലൻസിന് റോഡിൽ കൂടുതൽ മുൻഗണന ലഭിക്കും. സൈറൻ മുഴക്കി വേഗത്തിൽ ആംബുലൻസ് എത്തുമ്പോൾ മറ്റു വാഹനങ്ങൾ മാറികൊടുക്കുയാണ് വേണ്ടത്. എന്നാൽ ആംബുലൻസിന് പോലും വഴി കൊടുക്കാത്ത ഡ്രൈവർമാർ നമ്മുടെ നാട്ടിലുണ്ട്. ആംബുലൻസിന് മുന്നിൽ ബസ് നിർത്തി എനിക്കെന്റെ സമയം നോക്കണ്ടേ എന്നു പറഞ്ഞ ഡ്രൈവർമാരുടെ കേരളത്തിൽ ഒരു ആംബുലൻസ് അപകടത്തിന്റെ വിഡിയോ വൈറലാകുകയാണ്.

എന്നാൽ ഇവിടെ ബസ് ഡ്രൈവർ മനപൂർവമാണോ അപകടമുണ്ടാക്കിയത് എന്ന് വ്യക്തമല്ല. സിഗ്നൽ ലഭിച്ചതിന് ശേഷമാണ് ബസ് മുന്നോട്ട് എടുത്തത്, എന്നാൽ സയറൻ മുഴക്കി എത്തുന്ന ആംബുലൻസിന് ഡ്രൈവർ വേണ്ട പരിഗണന നൽകിയില്ലെന്ന് വേണം കരുതാൻ. കോഴിക്കോട് വടകരയിലാണ് അപകടം നടന്നത്. ബസിൽ ഇടിച്ച് ആംബുലൻസ് നിൽക്കുകയായിരുന്നു.

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്, പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. 

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് പുതിയ ട്രാഫിക് നിയമപ്രകാരം 10000 രൂപയാണ് പിഴ. ശ്രദ്ധയിൽപ്പെട്ടാൽ കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കാം. നേരത്തെ അത്യാസന്നനിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുന്ന ആംബുലന്‍സിന്റെ വഴിതടഞ്ഞു വാഹനമോടിച്ച കുറ്റത്തിന് കൊച്ചിയിൽ ഒരു ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA