ADVERTISEMENT

ഹ്യുണ്ടേയ് കാർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഉഗ്രൻ ഓഫറുകൾ. വിവിധ മോഡലുകളിൽ 55000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഇളവുകളാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. സ്മാർട് ഡീൽസ് ഓൺവീൽ എന്ന പേരിലാണ് ഒക്ടോബർ ഓഫറുകൾ ഹ്യുണ്ടേയ് നൽകുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകളുടെ കാലാവധി. ‌ചെറു കാറായ സാൻട്രോ വാങ്ങുമ്പോൾ 55000 രൂപ ഇളവ് ലഭിക്കും. 30000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും 5000 കോർപ്പറേറ്റ് ഓഫറും അടക്കമാണ് ഇളവുകൾ. പഴയ ഇയോൺ, സാൻട്രോ എന്നിവ മാറ്റി പുതിയ സാൻട്രോ സ്വന്തമാക്കുന്നവർക്ക് 10000 രൂപ അധിക എക്സ്ചേഞ്ച് ബോണസും നൽകുന്നുണ്ട്.

ഗ്രാൻഡ് ഐ10നും എക്സ്‌സെന്റിനും 95000 രൂപയുടെ ഇളവാണ് നൽകുന്നത്. 60000 രൂപ ക്യാഷ് ഡിസൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും 5000 കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് ഇളവുകൾ. എലൈറ്റ് ഐ20 ഇറ, മാഗ്ന മോഡലുകൾക്ക് 10000 രൂപ ക്യാഷ് ഡിസൗണ്ട് 20000 രൂപ എക്സ്ചേഞ്ച് ബോണസ് 5000 കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 35000 രൂപ ഇളവ് നൽകുന്നുണ്ട്. എലൈറ്റ് ഐ20യുടെ സ്പോർട്ടിനും മുകളിലേയ്ക്ക് എല്ലാമോഡലുകൾക്കും 40000 രൂപ ക്യാഷ് ഡിസൗണ്ട് 20000 രൂപ എക്സ്ചേഞ്ച് ബോണസ് 5000 കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 65000 രൂപ ഇളവ് നൽകുന്നുണ്ട്. എലൈറ്റ് 20 സ്പോർട്സ്, ആസ്ത വകഭേദങ്ങൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വെറും 10000 രൂപ അധികമായി നൽകി ഐ20 ആക്ടീവ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിലൂടെ 1.27 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

ക്രേറ്റയുടെ 1.6 ലീറ്റർ എൻജിൻ മോഡലിന് 80000 വരെ ഇളവ് നൽകുന്നുണ്ട്. ക്യാഷ് ഡിസൗണ്ടും എക്സ്ചേഞ്ച് ബോണസും അടക്കമാണത്.  വെർനയ്ക്ക് ക്യാഷ് ഡിസൗണ്ടും എക്സ്ചേഞ്ച് ബോണസും  കോർപ്പറേറ്റ് ഓഫറും അടക്കം 60000 രൂപ വരെ ഇളവും എലാൻട്രയുടെ പഴയ മോഡലിനും ട്യുക്സണിനും  1.25 രൂപ ക്യാഷ് ഡിസൗണ്ടും 75000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 2 ലക്ഷം രൂപ വരെ ഇളവും നൽകുന്നുണ്ട്. കൂടാതെ സാൻട്രോ, ഗ്രാൻഡ് ഐ10, എലൈറ്റ് ഐ 20, ഐ20 ആക്ടീവ്, ക്രേറ്റ (1.6 &1.4) തുടങ്ങിയ വാഹനങ്ങൾ നാലാം വർഷ എക്സ്റ്റെന്റഡ് വാറന്റിയും നൽകുന്നു. ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന എല്ലാവർക്കും ചെൽസിയ മർച്ചണ്ടൈസും നൽകുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 8129602012

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com