ADVERTISEMENT

വാഹനങ്ങൾക്ക് മികച്ച ഓഫറുകളുമായി മാരുതി. ഓൾട്ടോ, സ്വിഫ്റ്റ്, ബ്രെസ, ഡിസയർ, സെലേറിയോ, ഇക്കോ തുടങ്ങിയ വാഹനങ്ങൾക്കാണ് ഇളവുകളുമായി മാരുതി എത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്. കോംപാകറ്റ് എസ്‌യുവിയായ ബ്രെസയ്ക്കാണ് മാരുതി ഏറ്റവും അധികം ഇളവുകൾ നൽകുന്നത്. വിവിധ മോഡലുകളിലായി ഏകദേശം 96100 രൂപ വരെയാണ് ബ്രെസയുടെ ഇളവ്. 45000 രൂപയും 5 വര്‍ഷം വാറന്റിയും അടങ്ങിയ കൺസ്യൂമർ ഓഫറും 20000 രൂപ എക്സ്ചേഞ്ച് ബോണസും 10000 രൂപ കോർപ്പറേറ്റ് ഓഫറും അടക്കമാണ് 96100 രൂപ ഇളവ് നൽകുന്നത്.

ഓൾട്ടോ 800 ന് 60000 രൂപയും കെ10 ന് 55000 രൂപ ഇളവുമാണ് നൽകുന്നത്. കൺസ്യൂമർ ഓഫറും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഓഫറും ചേർന്നാണ് ഇളവുകൾ. സ്വിഫ്റ്റിന്റെ പെട്രോൾ പതിപ്പിന് 50000 രൂപ ഇളവും ഡീസൽ പതിപ്പിന് 77600 രൂപ ഇളവും നൽകുന്നുണ്ട്. ഡിസയറിന്റെ പെട്രോളിന് 55000 രൂപയും ഡീസലിന് 83900 രൂപയും സെലേറിയോയ്ക്ക് 60000 രൂപയുമാണ് ഇളവുകൾ. ഈക്കോയുടെ 7 സീറ്ററിന് 50000 രൂപയും 5 സീറ്ററിന് 40000 രൂപയും നൽകുന്നുണ്ട്.

എല്ലാ വാഹനങ്ങൾക്കും കൺസ്യൂമർ ഓഫറും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഓഫറും അടക്കമാണ് ഇളവുകൾ നൽകുന്നത്. ഓരോ കാറിന്റേയും മോഡുലുകൾക്ക് അനുസരിച്ചും ലഭ്യതയ്ക്കനുസരിച്ചും ഇളവുകളിൽ വ്യത്യാസമുണ്ടായിരിക്കും. ഈ മാസം അവസാനം വരെയാണ് ഇളവുകൾ ബാധകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com