ഇന്ത്യൻ ആർമിയുടെ വിശ്വസ്തനെ സ്വന്തമാക്കി ക്യാപ്റ്റൻ കൂൾ

dhoni-jonga
Image Source: Social Media
SHARE

ഇന്ത്യൻ മണ്ണിലെ ആദ്യ ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്ക് സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു കരുത്തൻ എസ്‍‌യുവി സ്വന്തമാക്കി ക്യാപ്റ്റൻ കൂൾ മഹീന്ദ്ര സിങ് ധോണി. ഇന്ത്യൻ സൈന്യം ഉപയോഗിച്ചുകൊണ്ടിരുന്ന വണ്‍ടെണ്ണാണ് താരത്തിന്റെ പുതിയ വാഹനം.

ഇരുപത് വർഷം പഴക്കമുണ്ട് ധോണി സ്വന്തമാക്കിയ വൺ ടണ്ണിന്. 1965 മുതൽ 1999 വരെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നു ജോങ്കയും നിസാൻ വൺ ടണ്ണും. നിസാന്റെ പെട്രോൾ 60ന്റെ ഇന്ത്യൻ മിലിറ്ററി പതിപ്പാണ് ജോങ്ക. വൺടണ്ണും നിസാന്റെ വാഹനം തന്നെ. അക്കാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ വിശ്വസ്ത വാഹനമായിരുന്നു ഇവ രണ്ടും. ആംബുലൻസായും സിഗ്നൽ വാഹനമായും റിക്കവറി വെഹിക്കിളുമായുമൊക്കെ ഇവ സൈന്യം ഉപയോഗിച്ചിട്ടുണ്ട്.

ജബൽപൂർ ഓർഡ്നൻസ് ആൻഡ് ഗൺക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കപ്പേരാണ് ജോങ്ക. ജബൽപൂരിലെ മിലിറ്ററി നിർമാണ ശാലയിൽ നിന്നാണ് 1965 മുതൽ 1999 വരെ ജോങ്ക പുറത്തിറങ്ങിയത്. ഇന്നും ഇന്ത്യൻ ആർമിയുടെ ഏറ്റവും മികച്ച 4x4 വാഹനമായിട്ടാണ് ജോങ്കയെ കണക്കാക്കുന്നത്. ആറു സിലിണ്ടർ നാലു ലീറ്റർ ഇൻ ലൈൻ പെട്രോൾ എൻജിനാണ് ജോങ്കയിലും വൺടെണ്ണിലും. 110 ബിഎച്ച്പിയാണ് ജോങ്കയുടെ കരുത്തെങ്കിൽ 128 ബിഎച്ച്പിയാണ് വൺടെണ്ണിന്റേത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ