ADVERTISEMENT

മൂന്നു വർഷത്തിനകം മോഡൽ ശ്രേണിയിലെ വൈദ്യുത കാറുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വർധിപ്പിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ തയാറെടുക്കുന്നു. നിലവിൽ അഞ്ചു വൈദ്യുത കാറുകൾ വിൽക്കുന്ന കമ്പനി 2022 ആകുന്നതോടെ ഇത്തരത്തിലുള്ള 13 മോഡലുകളാവും ലഭ്യമാക്കുക.

ആറു സെഡാനുകളും ഏഴു ക്രോസോവറുകളുമാവും വൈദ്യുത വാഹന വിഭാഗത്തിൽ ഹ്യുണ്ടേയ് അവതരിപ്പിക്കുക. വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇൻ ഹൈബ്രിഡ് പവർട്രെയ്നുകളോടെയാവും ഈ കാറുകളുടെ വരവ്. ഈ മാസം നടക്കുന്ന ലൊസാഞ്ചലസ് ഓട്ടോ ഷോയിൽ 2020 ഐയോണിക് അനാവരണം ചെയ്യാനും ഹ്യുണ്ടേയ് തയാറെടുക്കുന്നുണ്ട്. അടുത്ത വർഷത്തെ ചിക്കാഗോ ഓട്ടോ ഷോയിലാവും സൊനാറ്റ ഹൈബ്രിഡിന്റെ അരങ്ങേറ്റം.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു സമൂഹത്തിന് അവബോധമേറുകയും ഉപയോക്താക്കൾ വൈവിധ്യമാർന്ന ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവ നിറവേറ്റാനുള്ള തയാറെടുപ്പാണു കമ്പനി നടത്തുന്നതെന്ന് ഹ്യുണ്ടേയ് മോട്ടോർ അമേരിക്ക വൈസ് പ്രസിഡന്റ്(പ്രോഡക്ട്, കോർപറേറ്റ് ആൻഡ് ഡിജിറ്റൽ പ്ലാനിങ്) മൈക്ക് ഒബ്രയൻ വിശദീകരിക്കുന്നു. പുതിയ കാലത്തിന് അനുയോജ്യമായ ബദൽ പ്രൊപ്പൽഷൻ സാധ്യത സഹിതമുള്ള, വൈവിധ്യമാർന്ന മോഡൽ ശ്രേണി സാക്ഷാത്കരിക്കുകയാണു ഹ്യുണ്ടേയിയുടെ ലക്ഷ്യം. 

സഞ്ചാര മേഖലയിൽ പരിസ്ഥിതി സൗഹൃദ സാധ്യതകൾക്കായി താൽപര്യം പ്രകടിപ്പിക്കുന്നവരെ നിരാശരാക്കാതെ അവരുടെ ആഗ്രങ്ങൾക്കും പ്രതീക്ഷകൾക്കുമൊത്തുയരുന്ന ഉൽപന്നശ്രേണി അവതരിപ്പിക്കാനാണു കമ്പനി പരിശ്രമിക്കുന്നതെന്നും ഒബ്രയൻ വിശദീകരിച്ചു.

English Summary: Hyundai to expand electrified vehicle fleet to 13 by 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com