ADVERTISEMENT

എംജി മോട്ടർ ഇന്ത്യയുടെ മൂന്നാമത്തെ വാഹനം ഫുൾസൈസ് എസ്‍യുവി. ചൈനീസ് വിപണിയിൽ വിൽക്കുന്ന സായിക്ക് ബ്രാൻഡായ മാക്സ്‌‌സസിന്റെ വലിയ എസ്‌യുവി ഡി90 ആയിരിക്കും ഇന്ത്യൻ വിപണിയിലേക്ക് എത്തുക. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ 7 സീറ്റ് എസ്‌യുവികളോട് മത്സരിക്കുന്ന ഡി90 യുടെ പരീക്ഷണയോട്ടങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു.

 

ചൈനീസ് കൂടാതെ ഓസ്ട്രേലിയൻ വിപണിയിലും വിൽക്കുന്ന വാഹനം ഓസ്ട്രേലിയൻ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. 5005 എംഎം നീളവും 1932 എംഎം വീതിയും 1875 എംഎം ഉയരവും 2950 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. 224 പിഎസ് കരുത്തുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇന്ത്യയിലെത്തുമ്പോൾ ഹെക്ടറിൽ ഉപയോഗിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനും ലഭിച്ചേക്കാം.

 

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, ടയർപ്രെഷൻ മോണിറ്ററിങ് സിസ്റ്റം, ഓട്ടമാറ്റിക്ക് എമർജിൻസി ബ്രേക് സിസ്റ്റം, പനോരമിക് സൺറൂഫ്, 12 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്‍ൻമെന്റ് സിസ്റ്റം 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഫീച്ചറുകളുണ്ടാകും ഡി90 ഇന്ത്യയിലെത്തുമ്പോൾ. ഇലക്ട്രിക് എസ്‍യുവിയുടെ പുറത്തിറക്കലിന് ശേഷം അടുത്ത വർഷം അവസാനം പുതിയ എസ്‍യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

English Summary: mg maxus D90 seen testing in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com