ADVERTISEMENT

നാഗ്പൂരിൽ നിന്ന് 180 യാത്രക്കാരുമായി ബെംഗളൂരുവില്‍ എത്തിയ വിമാനം ലാൻഡ് ചെയ്തത് റൺവേയ്ക്ക് സമീപമുള്ള പുല്ലിൽ. അബദ്ധം മനസിലാക്കിയ പൈലറ്റ് വീണ്ടും വിമാനം ടേക്ക് ഓഫ് ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. നവംബർ 14 ലിനാണ് സംഭവം നടന്നത്.

ലാൻഡിങ്ങിനിടെ പൈലറ്റിന് റൺവേയുടെ കാഴ്ച വ്യക്തമാകാത്തതാണ് അപകടകാരണം എന്നാണ് സൂചന. വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ അപകടം കൂടാതെ ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിക്കുകയും പൈലറ്റുമാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

English Summary: GoAir Plane Strays, Takes Off From Grass In Bengaluru, Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com