ADVERTISEMENT

മോശം കാലാവസ്ഥയിൽ കുടുങ്ങിയ ഇന്ത്യൻ വിമാനത്തിന് രക്ഷകനായി പാക്ക് എയർട്രാഫിക് കൺട്രോളർ. 150 യാത്രക്കാരുമായി ജയ്പൂരിൽ നിന്ന് മസ്കറ്റിലേയ്ക്ക് പറന്ന വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പാക്ക് വ്യോമാതിർത്തിയിലായിരുന്ന വിമാനത്തിന് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സഹായങ്ങൾ ഇസ്ലാമാബാദിലെ പാക്ക് എയർട്രാഫിക് കൺട്രോളർ നൽകുകയായിരുന്നു.

പാക്ക് വ്യോമപാതയിലൂടെ സഞ്ചരിക്കവെ 36000 അടി ഉയരത്തിൽ വെച്ച് കനത്ത ഇടിമിന്നലിനെ തുടർന്ന് 34000 അടിയിലേക്ക് താഴുകയായിരുന്നു. തുടർന്നാണ് പൈലറ്റ് അടിയന്തര പ്രോട്ടോക്കോള്‍ പ്രകാരം അടുത്തുള്ള സ്റ്റേഷനുകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഉടനടി പ്രതികരിച്ച ഇസ്‌ലാമാബാദ് എയർട്രാഫിക് കൺട്രോളർ വിമാനത്തിന് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സഹായങ്ങൾ നൽകുകയായിരുന്നു.

പാക്കിസ്ഥാനിലെ സിന്ധ് പ്രാവശ്യയിലെ ചേർപ്രദേശത്ത് വെച്ചാണ് പ്രതികൂല കാലാവസ്ഥ നേരിട്ടത് എന്നാണ് റിപ്പോർട്ടുകൾ.

English Summary: Pakistan Air Traffic Controller Helps Jaipur-Muscat Flight After Pilot's Mayday Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com