ADVERTISEMENT

പുറത്തിറങ്ങി ആദ്യ മാസം തന്നെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള പത്ത് വാഹനങ്ങളുടെ പട്ടികയിൽ കടന്ന മാരുതി സുസുക്കി എസ്പ്രെസോ. എസ്‌യുവി രൂപഭംഗിയുമായി എത്തിയ എസ്പ്രെസോയുടെ ആദ്യമാസത്തെ വിൽപന 10634 യൂണിറ്റാണ്. സെപ്റ്റംബർ 30ന് വിപണിയിലെത്തിയ വാഹനത്തിന് ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ 10000 ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. 2018 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് കൺസെപ്റ്റ് കാറിന്റെ പ്രൊഡക്ഷൻ പതിപ്പാണ് മാരുതി സുസുക്കി എസ്പ്രെസോ. ഇൗ ചെറിയ സിറ്റി കാറിന്റെ എസ്‌യുവി സ്റ്റൈലിങ്ങും വിലയുമാണ് ഏവരെയും ഏറെ ആകർഷിക്കുന്നത്.

S Presso
S Presso

യുവാക്കളെ ലക്ഷ്യമിട്ടുള്ള ഇൗ മാരുതി വാഹനത്തിന്റെ വില 3.71 ലക്ഷം മുതൽ 4.94 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം). അടിസ്ഥാന വകഭേദത്തിന് 3.71 ലക്ഷം രൂപയും എൽഎക്സ്ഐ വകഭേദത്തിന് 4.08 ലക്ഷം രൂപയും വിഎക്സ്ഐയ്ക്ക് 4.27 ലക്ഷം രൂപയും വിഎക്സ്ഐ എജിഎസിന് 4.77 ലക്ഷം രൂപയും. സെഗ‌്മെന്റിൽ തന്നെ ഏറ്റവും മികച്ച സുരക്ഷയും സ്റ്റൈലുമായാണ് എസ്പ്രെസോ എത്തുന്നത്.

maruti-suzuki-spresso-1

68 എച്ച്പിയും 90 എൻ‌എം ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലീറ്റർ എൻജിനാണ് എസ്പ്രെസോയുടെ കരുത്ത്. എബിഎസ് വിത്ത് ഇബിഡി, എയർബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങളുണ്ട്. ഹാർടെക് പ്ലാറ്റ്ഫോമിന്റെ അഞ്ചാം തലമുറയിലാണ് എസ്പ്രസോയുടെ നിർമാണം. പൂർ‌ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ച് നിർമിക്കുന്ന കാറാണ് എസ്പ്രെസോ. ഇന്ത്യ കൂടാതെ സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലും എസ്പ്രെസോ വിൽപനയ്ക്കെത്തും.

maruti-suzuki-spresso-2

ലീറ്ററിന് 21.7 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്‍യുവി ചന്തം വേണ്ടുവോളമുള്ള കാറിന് ബോൾഡായ മുൻഭാഗവും പിൻ ഭാഗവുമാണ്. എസ്‌യുവി ലുക്ക് തോന്നിക്കാൻ വേണ്ടി മസ്കുലറായ വീൽ ആർച്ചുകളും ഉയർന്ന ബോണറ്റും വലുപ്പമുള്ള മുൻ–പിൻ ബംപറുകളും സ്കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്. മികച്ച സീറ്റുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമായിട്ടാണ് എസ്പ്രെസോ വിപണിയിൽ എത്തിയിരിക്കുന്നത്.

English Summary: Maruti Suzuki S Presso In Top 10 Cars In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com