ADVERTISEMENT

ഫോഡിന്റെ ആദ്യ വൈദ്യുതവാഹനം വിപണിയിലേക്ക്. മസ്റ്റാങ് മാച്ച്–ഇ എന്നു പേരിട്ടിരിക്കുന്ന കാർ സൂപ്പർ സ്റ്റൈലിലാണെത്തുന്നത്. സ്പോർട്സ് കാർ ആണെങ്കിലും മാസ് കാർ ആയി സ്വീകരിക്കപ്പെട്ട മസ്റ്റാങ്ങിന്റെ ബ്രാൻഡ് നാമത്തിലെത്തുന്നു എന്നതു തന്നെ, ഇത് ജനകീയ കാർ ആയി വിൽക്കാൻ കമ്പനി ആഗ്രഹിക്കുന്നതിന്റെ സൂചനയായി വിപണി കരുതുന്നു. 44000 ഡോളറിലാണ് (31 ലക്ഷം രൂപ) വില തുടങ്ങുക. പ്രകടനത്തിന്റെ കാര്യത്തിലും മസ്റ്റാങ് ബ്രാൻഡിങ് ഒരു സൂചനയാണ്. മാച്ച്–ഇ കുതിപ്പിന്റെ പ്രതീകമായിരിക്കും. 

ടെസ്‌ല പോലെ സിംപിളാണ് മാച്ച്–ഇയുടെ ഉൾഭാഗവും. ഡാഷ് ബോർഡിലെ വലിയ സ്ക്രീനാണ് മിക്ക കൺട്രോളുകളുടെയും ജോലി ചെയ്യുന്നത്. ടെസ്‌ലയുടെ മോഡൽ 3 കാർ മാത്രമാണെങ്കിൽ മാച്ച്–ഇ കാർ ആയോ എസ്‌യുവി ആയോ ക്രോസ്ഓവർ ആയോ ഒക്കെ ലഭ്യമാക്കാനാണ് ഫോഡിന്റെ ആലോചന. 76 കിലോവാട്ട് അവ‌്ർ, 99 കിലോവാട്ട് അവ്‌ർ എന്നിങ്ങനെ രണ്ടു ബാറ്ററിപായ്ക്കുകൾ ആണ് വിവിധ വേരിയന്റുകളിൽ ഉപയോഗിക്കുക. 370 കിലോമീറ്ററാണ് ഏറ്റവും കുറഞ്ഞ മോഡലിന്റെ റേഞ്ച്. അടുത്ത വർഷവും അതിനടുത്ത വർഷവുമായി പല വിഭാഗങ്ങളിലേക്ക് മാച്ച്–ഇ മോഡലുകൾ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com