ADVERTISEMENT

ഒരു വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. സൂപ്പർതാരം പൃഥ്വിരാജിന്റെ ആഢംബര വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിലും സ്വന്തമായൊരു വാഹനം അദ്ദേഹത്തിന്റെ ഡ്രൈവർ രാജന്റെ സ്വപ്നമായിരുന്നു. ഏറെ നാളത്തെ ആ സ്വപ്നം ഒരു ഇന്നോവ വാങ്ങി സഫലമാക്കിയിരിക്കുകയാണ് രാജൻ. കാർ സ്വന്തമാക്കിയ വിവരം സോഷ്യൽമീഡിയയിലൂടെ പങ്കിട്ടാണ് സുപ്രിയയും പൃഥ്വിയും തങ്ങളുടെ സന്തോഷം അറിയിച്ചത്.

നമ്മുടെ കുടുംബത്തിലെ ഒരംഗത്തിന് ജീവിതത്തിലെ സുപ്രധാനദിനമാണിന്ന് എന്നു പറഞ്ഞുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. രാജൻ‍ രണ്ടു പതിറ്റാണ്ട് കാലമായി പൃഥ്വിക്കൊപ്പമുണ്ടെന്നും മികച്ച ഒരു ഡ്രൈവർ എന്നതിലുപരി, വലിയൊരു ആരാധകനും മികച്ചൊരു വിമർശകനുമാണ് അദ്ദേഹമെന്നും സുപ്രിയ പറയുന്നു. കുറച്ച് മാത്രം സംസാരിക്കുന്ന, അപൂർവമായി മാത്രം ചിരിക്കുന്ന രാജന്റെ മുഖത്ത് ചിരിയും സന്തോഷവും വിരിഞ്ഞ ദിവസമായിരുന്നുവിന്ന്. കാരണം തന്റെ സ്വപ്നം സഫലമായിരിക്കുന്നു. അദ്ദേഹത്തെക്കാൾ സന്തോഷം തനിക്കും പൃഥ്വിക്കും ഉണ്ടെന്നും സുപ്രിയ കുറിക്കുന്നു.

English Summary: Prithviraj Driver Bought Innova

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com