ADVERTISEMENT

മനോഹര ശബ്ദത്തിൽ ആരോ ശ്രുതി മീട്ടി എന്ന് ഗാനം ആലപിച്ച ‍ഡ്രൈവർ യാത്രക്കാരുടെ മുന്നിൽ ഒന്നു ഷൈൻ ചെയ്തു. വളയം മാത്രമല്ല പാട്ടും എനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഡ്രൈവർ വിചാരിച്ചില്ല യാത്രക്കാർ ചിത്രീകരിച്ച വിഡിയോ വൈറലാകുമെന്ന്. വൈറലാകുക മാത്രമല്ല പാവം പാട്ടുകാരൻ ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി. കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം മോട്ടർവാഹന വകുപ്പാണ് ലൈൻസൻസ് റദ്ദാക്കിയത്.

ഒരു കയ്യിൽ മൈക്ക് പിടിച്ച് മനോഹരമായി പാട്ടുപാടു പാടി ഇൗ യുവാവ്. പക്ഷേ കേരളാ പൊലീസ് കണ്ടത് പാട്ടിന്റെ മനോഹാരിതയല്ല, ഒറ്റക്കൈയിൽ ബസ് ഓടിച്ച് പാട്ട് പാടുന്ന അഭ്യാസത്തെയാണ്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്ന് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ് പൊലീസ്.

പെൺകുട്ടികളെ കൊണ്ട് ഗിയർ മാറ്റിച്ച ഡ്രൈവറുടെ ലൈസൻസ് പോയതിന് പിന്നാലെയാണ് ഗാനമേള ഡ്രൈവർ എത്തിയിരിക്കുന്നത്. കേരള പൊലീസിന്റെ പേജിലാണ് ഇൗ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിനോദയാത്രയ്ക്കിടെ നടന്ന ഇൗ വിചിത്ര ഗാനമേളയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് നടപടി.

English: Viral Singer Driver Licence Suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com