ADVERTISEMENT

ഇന്ത്യൻ വിപണിക്കുള്ള പുത്തൻ കോംപാക്ട് സെഡാന് ഓറ എന്നു പേരിട്ട ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരം പാലിക്കുന്ന മൂന്ന് എൻജിൻ സാധ്യകളോടെയാവും ഓറയുടെ വരവ്. ഇതിൽ രണ്ടെണ്ണം പെട്രോളാവും. 1.2 ലീറ്റർ കാപ്പ് ഡ്യുവൽ വി ടി വി ടിയും ഒരു ലീറ്റർ ടർബോ ജി ഡി ഐയും. കൂടാതെ 1.2 ലീറ്റർ യു ടു സി ആർ ഡി ഐ ഡീസൽ എൻജിൻ സഹിതവും കാർ ലഭ്യമാവും. 

എക്സെന്റിന്റെ പിൻഗാമിയായി നിരത്തിലെത്താനുള്ള ഈ കോംപാക്ട് സെഡാൻ കുറച്ചു കാലമായി ഇന്ത്യയിൽ പരീക്ഷണ ഓട്ടത്തിലാണ്. മിക്കവാറും അടുത്ത വർഷം ആദ്യം തന്നെ ഓറ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.ശേഷിയേറിയ പെട്രോൾ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകളുണ്ടാവും. ടർബോ ചാർജ്ഡ് പെട്രോൾ എൻജിനൊപ്പമാവട്ടെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത. ഡീസൽ എൻജിനു കൂട്ടായും അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകൾ പ്രതീക്ഷിക്കാം.

പുത്തൻ പവർ ട്രെയ്നുകൾക്കു പ്രകമ്പനം കുറവാണെന്നതിനു പുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാവുമെന്നു ഹ്യുണ്ടേയ് അവകാശപ്പെടുന്നു. പ്രകടനത്തിലെ കാര്യക്ഷമത ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും വർധന പ്രതീക്ഷിക്കാം. പോരെങ്കിൽ മലിനീകരണ നിയന്ത്രണത്തിലും ഉയർന്ന നിലവാരമാണ് ഈ എൻജിനുകൾ പാലിക്കുന്നത്. 

English Summary: Compact Sedan Hyundai Aura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com