ADVERTISEMENT

വാശി കാണിക്കാനും ദേഷ്യം തീർക്കാനുമുള്ള സ്ഥലമല്ല റോഡ്. അവിടെ മറ്റു വാഹനങ്ങളെ ബഹുമാനിച്ച് സഹവർത്തിത്വത്തോടെ മുന്നോട്ടു പോകണം. മറ്റുള്ളവരുടെ ഒരു തെറ്റിന് ക്ഷമിച്ചുകൊടുത്തു എന്നു കരുതി ഒന്നും സംഭവിക്കില്ല. എന്നാൽ അത് വാശിയും ദേഷ്യവുമായാൽ സംഭവിക്കുന്നത് അപകടമായിരിക്കും. അതിനുള്ള ഉദാഹരണമാണീ വിഡിയോ.

ഹൈവേയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കാരോട് തർക്കിക്കുന്ന യുവാവാണ് വിഡിയോയിൽ. സംഭവം എവിടെയാണെന്നോ എന്നാണെന്നോ വ്യക്തമല്ലെങ്കിലും ലോറിക്കടിയിൽ പോകാതെ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ലോറിക്കാരന്റെ തെറ്റാണോ വഴക്കിൽ കലാശിച്ചത് എന്ന് അറിയില്ലെങ്കിലും ഓടുന്ന ബൈക്കിൽ ഇരുന്ന് ലോറിക്കാരെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

തലനാരിഴയ്ക്ക് യുവാവ് ലോറിക്കടിയിൽ പോകാതെ രക്ഷപ്പെട്ടു എങ്കിലും ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു എന്നാണ് വിഡിയോയിൽ മനസ്സിലാകുന്നത്. മറ്റൊരു ബൈക്കറുടെ ഹെൽമെറ്റ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 

ദേഷ്യം തീർക്കാനുള്ള സ്ഥലമല്ല റോഡുകൾ

ദേഷ്യം തീർക്കാനുള്ള സ്ഥലമല്ല റോഡ്. മാനസിക സമ്മർദം, ടെൻഷൻ, ദേഷ്യം എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമാകണമെന്നില്ല. മറ്റു ഡ്രൈവർമാരോടുള്ള ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിങ് അല്ല. ചെറിയ വിട്ടുവീഴ്ചകൾ ചെയ്താൽ ചിലപ്പോൾ വലിയ വഴക്കുകളും അപകടങ്ങളും ഒഴിവാക്കാം.

English Summary:  Road Rage Lead to Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com