ADVERTISEMENT

പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ ആദ്യ വാഹനം പൂണെ ഫാക്ടറിൽ നിന്ന് പുറത്തിറക്കി. ജനുവരി ആദ്യം വിപണിയിലെത്തുന്ന ആൾട്രോസിന്റെ ആദ്യ പ്രദർശനം ഡിസംബർ ആദ്യം നടക്കുമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ജനശ്രദ്ധ നേടിയ 45എക്സിന്റെ പ്രൊ‍ഡക്ഷൻ പതിപ്പാണ് ആൾട്രോസ്. നേരത്തെ പ്രീമിയം ഹാച്ച്ബാക്കിനായി ആരംഭിച്ച് വെബ്സൈറ്റിലൂടെ കാറിന്റെ ചിത്രങ്ങൾ ടാറ്റ പുറത്തുവിട്ടിരുന്നു. കാറിന്റെ ഡയമണ്ട് കട്ട് അലോയ് വീലുകൾ‌, മിറർ, ഡോർ, വീൽ ആർച്ചുകൾ എന്നിവയുടെ ടീസർ ചിത്രങ്ങളാണ് ടാറ്റ പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കിലൊന്നാണ് ആൽട്രോസ് എന്നാണ് ടാറ്റ പറയുന്നത്.

ലേസർ ലുക്ക് എന്നാണ് ടാറ്റ ആൽട്രോസിന്റെ എക്സ്റ്റീരിയറിനെ വിശേഷിപ്പിക്കുന്നത്. ലേസർ കട്ട് ഷാർപ്നെസും മികച്ച സ്റ്റൈലുമാണ് കാറിനെന്ന് ടാറ്റ പറയുന്നു. പ്രീമിയവും ആഡംബരവും കൂടുതൽ സ്ഥലമുള്ള ഇന്റീരിയറും വാഹനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഇന്റലിജൻസും നൂതന ടെക്നോളജിയും പുതിയ വാഹനത്തിലുണ്ടാകും.

പ്രീമിയം ഹാച്ച് വിഭാഗത്തിലെ ഏറ്റവും മികച്ച കരുത്തും സ്ഥലസൗകര്യവുമാണു ആല്‍ട്രോസിൽ എന്നാണ് ടാറ്റ പറയുന്നത്. ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയിലാണ് പുതിയ കാറിന്റെ രൂപകൽപ്പന. ഹ്യുമാനിറ്റി ലൈൻ ഗ്രിൽ, വലുപ്പമേറിയ ഹെഡ്‌ലാംപ്, കോൺ ആകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മധ്യത്തിലെ സ്ക്രീനിനു കീഴിൽ എസി വെന്റടക്കം ടി ആകൃതിയുള്ള സെന്റർ കൺസോൾ തുടങ്ങിയവയൊക്കെ ആൾട്രോസിന്റെ അകത്തളത്തിലുണ്ടാവുമെന്നാണു പ്രതീക്ഷ.‌

രണ്ടു പെട്രോൾ എൻജിൻ സാധ്യതകളോടെയാവും ആൽട്രോസിന്റെ വരവ്. ടിയാഗൊയിലെ 1.2 ലീറ്റർ,നാച്ചുറലി ആസ്പിരേറ്റഡ് എൻജിനും നെക്സണിലെ 1.2 ലീറ്റർ, ടർബോ പെട്രോൾ എൻജിനും. എന്നാൽ ഡീസൽ എൻജിൻ കാര്യത്തിൽ വ്യക്തതയില്ല.

English Summary: Tata Altorz Rolls Off The Production Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com