ADVERTISEMENT

ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ കാണിക്കുന്ന അപകടകരമായ അഭ്യാസങ്ങളുടെ കൂടുതൽ വിഡിയോകൾ പുറത്ത്. ഓടുന്ന ബസിൽ നിന്ന് താഴെയിറങ്ങി ബസിന് കൂടെ നടക്കുന്ന ഡ്രൈവറിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഭ്യാസം കാണിച്ച സ്ഥലം വ്യക്തമല്ലെങ്കിലും തൃശ്ശൂർ റജിസ്ട്രേഷനിലുള്ള ബസിലാണ് ഡ്രൈവറുടെ അഭ്യാസ പ്രകടനം.

ബസിൽ യാത്രപോയ വിദ്യാർത്ഥിനികളെക്കൊണ്ട് ഗിയർമാറ്റിയ ഡ്രൈവറിന്റെ വിഡിയോ പുറത്തു വന്നതോടെയാണ് ഇത്തരം അഭ്യാസങ്ങൾക്ക് ജനശ്രദ്ധ ലഭിച്ചത്. തുടർന്ന് പാട്ടുപാടിയും സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസം കാണിച്ചതിനും നിരവധി ‍ഡ്രൈവർമാരുടെ ലൈസൻസ് മോട്ടർവാഹന വകുപ്പ് റദ്ദാക്കി.

നേരത്തെ വിനോദയാത്രയ്ക്കായി വാടകയ്ക്കെടുത്ത ബസുമായി വെണ്ടാർ വിദ്യാധിരാജ സ്കൂൾ വളപ്പിൽ അഭ്യാസപ്രകടനം നടത്തിയ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇൗ ബസിന്റെ ഡ്രൈവർ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസൻസ് പിടിച്ചെടുത്തു. ഓടുന്ന ബസിന് പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും പുറത്തുവന്നു.

English Summary: Driver Walking Along With Bus Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com