ADVERTISEMENT

ആർസി ബുക്കും ടാക്സ് അടച്ച രേഖകളും നമ്പറുമില്ലാതെ റോഡിലിറങ്ങിയ പോർഷെ 911ന് 9.80 ലക്ഷം രൂപ പിഴ നൽകി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത പോർഷെ 911 കരേര എസ് പൊലീസ് പിടിച്ചത്.

വാഹനത്തിന്റെ രേഖകൾ പൊലീസ് ഹാജരാക്കാൻ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടർന്നാണ് ടാക്സ് അടക്കം പിഴയായി നൽകാൻ പൊലീസ് ആവശ്യപ്പെട്ടത്. ജർമൻ വാഹന നിർമാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള കാറാണ് 911 കരേര എസ് മോഡൽ. 

രേഖകള്‍ ഹാജരാക്കാത്തതിനെ തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയും ചെയ്തെന്നും പിഴ നൽകിയാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂവെന്നുമാണ് അഹമ്മദാബാദ് പൊലീസ് മേധാവി തേജസ് പട്ടേൽ അറിയിച്ചത്.

പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. 3.0 ലീറ്റർ പെട്രോൾ എൻജിൻ കരുത്തു പകരുന്ന വാഹനത്തിന് 444 ബിഎച്ച്പി കരുത്തും 530 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.7 സെക്കന്റുകൾ മാത്രം മതി  ഈ കരുത്തന്.

English Summary: Porsche 911 owner fined Rs 9.8 lakh in Ahmedabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com