ADVERTISEMENT

ജനപ്രീതി നേടി മുന്നേറുകയാണ് ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എംജി ഹെക്റ്റർ. കഴിഞ്ഞ മാസം മാത്രം 3239 ഹെക്ടറുകളാണ് നിരത്തിലെത്തിയത്. നേരത്തെ ഹെക്ടറിന്റെ ഉൽപ്പാദനം 10,000 പിന്നിട്ടതായി എം ജി മോട്ടോർ ഇന്ത്യ അറിയിച്ചിരുന്നു. 

പ്രതീക്ഷിച്ചതിലേറെ ആവശ്യക്കാർ എത്തിയതോടെ ഹെക്ടറിനുള്ള ബുക്കിങ് എം ജി മോട്ടോർ താൽക്കാലികമായി നിർത്തിയിരുന്നു. കഴിഞ്ഞ ജൂൺ 27ന് അരങ്ങേറിയ ഹെക്ടറിനു ദിവസങ്ങൾക്കകം 28,000 ബുക്കിങ്ങാണു ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 29ന് എം ജി മോട്ടോർ ഇന്ത്യ ഹെക്ടർ ബുക്കിങ് പുനഃരാരംഭിച്ചു, ഒപ്പം ഹെക്ടർ വകഭേദങ്ങളുടെ വിലയിൽ 30,000 - 40,000 രൂപയുടെ വർധന നടപ്പാക്കുകയും ചെയ്തു. അവതരണം കഴിഞ്ഞ് അഞ്ചു മാസത്തോളമാകുമ്പോൾ 42,000 പേരാണു ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്. 

നാല് എൻജിൻ - ഗീയർബോക്സ് സാധ്യതകളോടെയാണു ഹെക്ടർ വിൽപ്പനയ്ക്കുള്ളത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ, ഡി സി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് അസിസ്റ്റ് സഹിതമുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രമാണ്. രണ്ടു ലീറ്റർ ടർബോ ഡീസൽ ഗീയർബോക്സും മാനുവൽ ട്രാൻസ്മിഷനോടെ മാത്രമാണു വിൽപനയ്ക്കുള്ളത്.

English Summary: MG Motor Retails 3239 Units Of The Hector SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com