ADVERTISEMENT

ഇലക്ട്രോണിക്സ്– ടെക് രംഗത്തെ ആഗോള പ്രശസ്തരായ സോണി. വർഷങ്ങളായി ഇലക്ട്രോണിക്സ് ലോകത്തെ രാജാക്കന്മാരായി വിലസുന്ന സോണി ഇലക്ട്രിക് കാറുമായി എത്തുന്നു എന്ന വാർത്ത കാർ വ്യവസായലോകത്തു കൗതുകമായി. അമേരിക്കയിലെ ലാസ് വേഗസിലെ (യുഎസ്) കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാർ കൺസെപ്റ്റും സോണി അവതരിപ്പിച്ചു. 

sony-electric-car-1

വിഷൻ–എസ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലും സോണി പുറത്തിറക്കുമെന്നാണ് പറയുന്നത്.  33 സെൻസറുകൾ, വൈഡ് സ്ക്രീൻ ഡിസ്പ്ലേകൾ, 360 ഡിഗ്രി ഓഡിയോ, ഫുൾ ടൈം കണക്ടിവിറ്റി എന്നിങ്ങനെ ഇല്കട്രോണിക്സ് മികവുകളുടെ നീണ്ടനിരയുള്ള കാർ പുതിയ വൈദ്യുത വാഹന പ്ലാറ്റ്ഫോമിലാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്കു കാർ വിപണിയിലെത്തിക്കാനാണോ മറ്റാർക്കെങ്കിലും സാങ്കേതിക വിദ്യ വിൽക്കാനാണോ ലക്ഷ്യമിടുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

English Summary: Sony Vision E Concept

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com