ADVERTISEMENT

അമിതവേഗവും അശ്രദ്ധയും മാത്രമല്ല വാഹനമോടിക്കുന്ന ആളുടെ ആരോഗ്യസ്ഥിതിയും അപകടങ്ങൾ ഉണ്ടാക്കിയേക്കാം. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ എന്തായിരിക്കും ഫലം എന്ന് പ്രവചിക്കാനാകില്ല. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ചണ്ഡീഗഢിൽ നിന്ന് പുറത്തുവരുന്നത്.

ഈ അപകടം കണ്ടാൽ, ആദ്യ കാഴ്ചയിൽ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ടതാണെന്നേ തോന്നൂ. റോഡിലെ സ്ലാബിൽ തട്ടി വായുവിൽ ഉയർന്നുപൊങ്ങിയ എസ്‍യുവി പതിച്ചത് രണ്ടു കാറുകൾക്ക് മുകളിലാണ്. എന്നാൽ വാഹനമോടിച്ചിരുന്ന രവീന്ദ്രർ സിങിന് ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടകാരണം എന്നാണ് റിപ്പോർട്ട്.

ഏകദേശം 20 അടി വരെ ഉയരത്തിൽ ഉയർന്നു പൊങ്ങിയ കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. 

English Summary: Toyota Fortuner Loses Control, Flies & Lands on 2 Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com