ADVERTISEMENT

കഴിഞ്ഞ വർഷത്തെ ഏറ്റവും അധികം വിൽപനയുള്ള കാറുകളുടെ കണക്കുകൾ പുറത്തുവന്നപ്പോൾ മാരുതി സുസുക്കി തന്നെ ഒന്നാമത്. ആദ്യ പത്തിൽ ഏഴും മാരുതി സുസുക്കിയുടെ കാറുകളാണെങ്കിൽ ബാക്കി മൂന്നും ഹ്യുണ്ടേയ്‌യുടെ വാഹനങ്ങൾ. കഴിഞ്ഞ വർഷത്തെക്കാളും വിൽപനയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ആദ്യ പത്തിൽ ഒമ്പതു വാഹനങ്ങളും ഒരു ലക്ഷം യൂണിറ്റിൽ അധികം വിൽപന നടത്തി. 

മാരുതിയുടെ ചെറു കാർ ഓൾട്ടോയാണ് വിൽപനയിൽ ഒന്നാമൻ. 208087 യുണിറ്റാണ് വിൽപന. 2018 ൽ ഒന്നാമതെത്തിയ ഡിസയറിന്റെ വിൽപന 264612 യൂണിറ്റായിരുന്നു. 198904 യൂണിറ്റുമായി രണ്ടാം സ്ഥാനത്ത് ചെറു സെഡാൻ ഡിസയറാണ്.  മൂന്നാം സ്ഥാനം സ്വിഫ്റ്റ് സ്വന്തമാക്കി, 191901 യൂണിറ്റ്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ 183862 യൂണിറ്റുമായി നാലാം സ്ഥാനത്ത് എത്തി. വാഗൺ ആറിനാണ് അഞ്ചാം സ്ഥാനം, വിൽപന 155967 യൂണിറ്റ്. 

കോംപാക്റ്റ് എസ്‍യുവിയായ ബ്രെസ 127094 യൂണിറ്റുമായി ആറാം സ്ഥാനത്തുണ്ട്. ഏഴാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് എലൈറ്റ് ഐ20യാണ് ടോപ് ടെന്നിൽ ഇടം പിടിച്ച ആദ്യ ഹ്യുണ്ടേയ് കാർ. വിൽപന 123201 യൂണിറ്റ്. മാരുതി ഈക്കോ 114105 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്തും  ഹ്യുണ്ടേയ് ഗ്രാന്റ് ഐ10 102693 യൂണിറ്റുകളുമായി ഒമ്പതാം സ്ഥാനത്തും ഹ്യുണ്ടേയ് ക്രേറ്റ 99736 യൂണിറ്റുമായി പത്താം സ്ഥാനത്തുമുണ്ട്. 

English Summary: Top Sellers Of 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com