ADVERTISEMENT

അമിത വേഗവും ലൈൻ തെറ്റിച്ചുള്ള ബസുകളുടെ മരണപാച്ചിൽ നാം നിരന്തരം കാണാറുള്ളതാണ്. കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതും മറ്റൊന്നുമല്ല കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമെന്നാണ് മോട്ടർ വാഹനവകുപ്പ്. എംസി റോഡിൽ ബേക്കർ ജംക്‌ഷനിൽ നിന്നു നാഗമ്പടം ഭാഗത്തേക്കുള്ള ഇറക്കത്തിൽ അമിത വേഗത്തിൽ എത്തിയതാണ് അപകടകാരണം

ഇറക്കത്തിൽ വേഗത്തിലെത്തിയ ബസ് ബ്രേക്ക് ചെയ്ത ഉടനെ നിന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നടുവര പൂർണമായി കടന്ന നിലയിലാണ് ബസ് നിന്നത്. ബൈക്ക് ബസിനടിയിൽ കുടുങ്ങിയ നിലയിലും അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ നീലിമംഗലം കിഴക്കാലിക്കൽ‍ കുരുവിള വർഗീസ് (അപ്പു–24) കിടന്നിരുന്നത് ബസിന്റെ പിൻ ടയറിന് സമീപത്തുമാണ്. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗം എടുത്തതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്.

അമിത വേഗം ആപത്ത്

അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. 

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

വളവുകളിലും ഇറക്കത്തിലും ഓർടേക്കിങ് പാടില്ലെന്ന സാമാന്യ മര്യാദ പോലും കെഎസ്ആർടിസി ഡ്രൈവർ പാലിച്ചിട്ടില്ല. മറികടക്കരുത് എന്നു കാണിക്കുന്ന വരകളും റോഡിലുണ്ടായിരുന്നു.   അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.

English Summary: Kottayam Accident Caused By Ksrtc Overspeed & Negligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com