ADVERTISEMENT

ഹരിപ്പാട് ദേശീയപാത മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് തെറിച്ചുവീണ വിദ്യാർഥിനി വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ കാണുന്ന ആർക്കും ആ കുട്ടിക്ക് എന്തുപറ്റി എന്ന് ആശങ്കയുണ്ടാകും. ആ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് സാരമായ പരുക്കുകളേൽക്കാതെ കുട്ടി രക്ഷപ്പെട്ടു എന്ന വാർത്തയെത്തുന്നത്. 

നങ്ങ്യാർകുളങ്ങര ശ്രേയസിൽ സഞ്ജീവന്റെയും ആശയുടെയും മകൾ ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നവമി(13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.  കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ദേശീയപാതയിൽ എത്തുന്ന ഭാഗത്തായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് നവമി റോഡ് മുറിച്ചു കടന്നത്. 

എതിർവശത്തുകൂടി പോയ അമ്മയെ കണ്ട് പെട്ടെന്ന് റോ‍ഡ് മുറിച്ചുകടന്ന കുട്ടി കാറിന്റെ മുന്നിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്ത‍ിൽ റോഡിലേക്കു വീണ നവമി തെറിച്ച് മറുവശത്തേക്ക് ഉരുണ്ടു പോയി.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തലയ്ക്കും കാലിനും പരുക്കുണ്ട്. സ്കൂൾ ബാഗ് തോളിലുണ്ടായിരുന്നതാണ് സാരമായ പരുക്കുകളേൽക്കാതെ രക്ഷപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തുള്ള കടയുടെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കൂ

∙ പ്രധാന റോഡുകൾ മുറിച്ചു കടക്കും മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. 

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം മുറിച്ചു കടക്കുക.

∙ പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ.

English Summary: Girl Hit By A Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com