ADVERTISEMENT

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വിറ്റാര ബ്രെസയുടെ പുതിയ പെട്രോൾ മോഡൽ ഒാട്ടോ എക്സ്പോ 2020 വേദിയിൽ പുറത്തിറങ്ങി. ബ്രെസയുടെ നിലവിലുള്ള ഡീസൽ മോഡൽ നിർത്തുകയാണെന്നും ഇനിമുതൽ  വാഹനത്തിന് പെട്രോൾ എൻജിൻ മാത്രമാണ് ഉണ്ടാവുകയെന്നും മാരുതി അറിയിച്ചു.

സുസുക്കി കെ15ബി 1.5 ലീറ്റർ പെട്രോൾ എഞ്ചിനാണ് 1.3 ലീറ്റർ ഡീസൽ എഞ്ചിന് പകരം ഇനിമുതൽ ബ്രെസയിൽ എത്തുക. 2020 ഏപ്രിൽ 1 മുതൽ തങ്ങൾ ഡീസൽ കാർ വിൽപന നിർത്തുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. പുതിയ ബ്രെസയുെട വില ഇൗ മാസം അവസാനം പ്രഖ്യാപിക്കും. മാരുതിയുടെ തന്നെ സിയാസ്, എർട്ടിഗ, എക്സ്എൽ 6 എന്നീ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന 1.5 ലീറ്റർ എഞ്ചിൻ 105 എച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ ഗിയർ ബോക്സ് മോഡലും 4 സ്പീഡ് ടോർക്ക് കൺവർട്ടറുള്ള ഒാട്ടമാറ്റിക് വകഭേദവും ലഭ്യമാകും.

Maruti-Brezza-facelift

സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്ക് എന്ന നൂതന സാങ്കേതിക വിദ്യ ഒാട്ടമാറ്റിക് വകഭേദത്തിൽ മാത്രമാണ് ഉണ്ടാവുക. മാനുവൽ ബ്രസയ്ക്ക് 17.03 കിമീയും ഹൈബ്രിഡ് ടെക്ക് ഒാട്ടമാറ്റിക് വകഭേദത്തിന് 18.06 കിമീയുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും പഴയ ബ്രെസയുമായി കാഴ്ചയിൽ കുറച്ചധികം വ്യത്യാസങ്ങളുണ്ട് പുതിയ കാറിന്. മുന്നിലെ ക്രോം ഗ്രില്ലിനു താഴെയുള്ള ഭാഗവും ഫോഗ് ലാംപുകളും ഇൻഡിക്കേറ്ററിന്റെ പൊസിഷനും ഒക്കെ പുതുമകളാണ്. അകത്തളം പഴയ ബ്രെസയിലേതു പോലെ തന്നെ.

ഡീസൽ മോഡൽ പിൻവലിച്ചത് ബ്രെസയുടെ വിൽപനയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പെട്രോൾ ബ്രെസയ്ക്കും ഉപഭോക്താക്കൾ ഏറെ ഉണ്ടാകുമെന്നും മാരുതി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com