ADVERTISEMENT

ഒാട്ടോ എക്സ്പോ 2020–ലെ ഇലക്ട്രിക് വിപ്ലവത്തിന് ആക്കം കൂട്ടി പ്രമുഖ കാർനിർമാതാക്കളായ ഫോക്സ്‌വാഗനും തങ്ങളുടെ വൈദ്യുത കാറിന്റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചു. ഐ.ഡി. ക്രോസ് എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന്റെ റേഞ്ച് 500 കിലോമീറ്ററാണ്. 2021–ൽ വാഹനത്തിന്റെ വിൽപന ആരംഭിക്കാനാണ് ഫോക്സ്‌വാഗന്റെ തീരുമാനം. 

ID-Crozz-Electric

83 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 102 എച്ച്പി കരുത്തും 140 എൻഎം ടോർക്കുമുള്ള മുൻവശത്തെ മോട്ടോറും 204 എച്ച്പി കരുത്തും 310 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പിൻവശത്തെ മോട്ടോറും പ്രവർത്തിപ്പിക്കും. രണ്ടു മോട്ടറുകളും ഒന്നിച്ച് 306എച്ച്പി കരുത്തും 450എൻഎം ടോർക്കും വാഹനത്തിനു നൽകും. വാഹനത്തിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 180 കിലോമീറ്ററാണ്. 

2017–ലെ ഷാങ്ഹായ് മോട്ടോർ ഷോയിലാണ് ഇൗ വാഹനം ആദ്യമായി പ്രദർശിപ്പിക്കുന്നത്. അതിൽ നിന്ന് ഒരുപാട് മാറ്റങ്ങളുണ്ട് ഡൽഹി എക്സ്പോയിൽ അവതരിപ്പിച്ച മോഡലിന്. സ്പോർട്സ് കാറിന്റെയും ഒാഫ് റോഡ് എസ്‌യുവിയുടെയും ഡിസൈൻ രീതികൾ സംഗമിപ്പിച്ചാണ് ഫോക്സ്‌വാഗൻ ഇൗ വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com