ADVERTISEMENT

ചൈനീസ് കാർനിർമാതാക്കളായ ഹൈമ ഇന്ത്യയിലെ തങ്ങളുടെ അരങ്ങേറ്റത്തിനു മുന്നോടിയായി ഹൈമ 7 എക്സ് എന്ന ഗംഭീര ലുക്കുള്ള എംപിവി ഒാട്ടോ എക്സ്പോ 2020–ൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ചൈനയിലിറങ്ങിയ ഇൗ വാഹനത്തെ വ്യത്യസ്തമാക്കുന്നത് ഇറ്റാലിയൻ കാർ നിർമാതാക്കളായ മസരാറ്റിയുടെ സിഗ്നേച്ചർ ഗ്രില്ലിനോട് സാമ്യമുള്ള മുൻവശത്തെ ഗ്രില്ലാണ്. 

തീരെ ചെറിയ ഹെഡ്‌ലാംപുകൾ, കറുപ്പ് നിറത്തിലുള്ള പില്ലറുകൾ, പിന്നലെ ടെയിൽലാംപുകളും സ്പോയിലറും ഇവയൊക്കെ വാഹനത്തിന്റ ഡിസൈൻ ആകർഷണങ്ങളാണ്. 7 സീറ്റ് ലേഒൗട്ടുമായി എത്തുന്ന ഹൈമയുടെ രണ്ടും മൂന്നും നിരകളിൽ ബെഞ്ച് സീറ്റുകളാണുള്ളത്. 4815 എംഎം നീളവും 1874 എംഎം വീതിയും 1720 എംഎം പൊക്കവും 2860 എംഎം വീൽബേസുമുണ്ട് വാഹനത്തിന്. വലുപ്പത്തിൽ വാഹനം ക്രിസ്റ്റയെ കവച്ചു വയ്ക്കുമെന്ന് ആർഥം. 

രാജ്യാന്തര വിപണിയിൽ ഇൗ വാഹനത്തിന് കരുത്ത് പകരുന്നത് 6 സ്പീഡ് ഒാട്ടമാറ്റിക് ഗിയർ ബോക്സിനൊപ്പം എത്തുന്ന 1.6 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്. 190 എച്ച്പി കരുത്തും 293എൻഎം ടോർക്കും ഇൗ എഞ്ചിൻ ഉൽപാദിപ്പിക്കും. മൂന്നു ഡ്രൈവ് മോഡുകളും ഇൗ വാഹനത്തിൽ ലഭ്യമാണ്. 

ഇന്ത്യൻ അരങ്ങേറ്റം ഉടനുണ്ടാകുമെങ്കിലും ഏതൊക്കെ മോഡലുകളാവണം ഇന്ത്യയിൽ ഇറക്കേണ്ടത് എന്നതു സംബന്ധിച്ച് ഹൈമ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. എംപിവി എസ്‌യുവി വിപണിയിൽ  ഇന്ത്യൻ വിപണി നടത്തുന്ന കുതിപ്പ് 7 എക്സിനെ ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്ന് വേണം കരുതാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com