ADVERTISEMENT

ഹെക്ടർ എന്ന തങ്ങളുടെ അരങ്ങേറ്റ വാഹനത്തിലൂടെ ഇന്ത്യൻ കാർ വിപണിയിൽ വൻ കുതിപ്പ് നടത്തിയ എം.ജി മോട്ടോഴ്സ് ഗ്ലോസ്റ്റർ എന്ന തങ്ങളുടെ നിരയിലെ ഏറ്റവും വലിയ വാഹനവും ഒാട്ടോ എക്സ്പോ 2020 വേദിയിൽ അവതരിപ്പിച്ചു. ഇൗ വർഷം അവസാനത്തോടെ വിൽപ്പനയ്ക്കെത്തുന്ന കാർ വലുപ്പത്തിലും വിലയിലും എം.ജി നിരയിലെ മുമ്പനാണ്. 

MG-Gloster1

5 മീറ്ററിനു മുകളിൽ നീളമുള്ള വാഹനം ചൈനയിൽ നിലവിലുള്ള മാക്സസ് ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ്. ടൊയോട്ടാ ലാൻഡ് ക്രൂയിസറിനെക്കാൾ നീളമുണ്ട് ഇൗ വമ്പൻ  വാഹനത്തിന്. മാക്സസ് ഡി90–യുമായി സാമ്യം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും മുൻവശത്തെ ഗ്രിൽ, വീലുകൾ, ക്രോം ഹൈലൈറ്റുകൾ എന്നിവയുടെ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

ജർമൻ കാറുകളോട് കിട പിടിക്കുന്ന രീതിയിലുള്ള നിർമാണമാണ് കാറിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളങ്ങളും മികച്ചതാണ്. 224എച്ച്പി കരുത്ത് തരുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ നിലവിലുള്ളത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഒാട്ടമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഇൗ എഞ്ചിൻ വാഹനത്തിലെത്തിയേക്കാം. 

MG-Gloster

എം.ജി തങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത 2.0 ലീറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനും ഇൗ വാഹനത്തിലൂടെ അവതരിപ്പിച്ചേക്കാം. 218 എച്ച്പി കരുത്തും 480 എൻഎം ടോർക്കും ഇൗ എഞ്ചിൻ ഉൽപാദിപ്പിക്കും. ഗുജറാത്തിലെ ഹാലോൽ പ്ലാന്റിലാകും എം.ജി ഗ്ലോസ്റ്റർ  നിർമിക്കുക.  വാഹനത്തിന് 35 ലക്ഷത്തിനു മുകളിൽ വില പ്രതീക്ഷിക്കാം. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളായിരിക്കും വിപണിയിൽ ഗ്ലോസ്റ്ററിന്റെ എതിരാളികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com