ADVERTISEMENT

2019ൽ ഇന്ത്യയിൽ എത്തിയ എംജി മോട്ടോഴ്സ്, ഹെക്ടർ എന്ന തങ്ങളുടെ ആദ്യ വാഹനത്തിന്റെ വലുപ്പം കൂടിയ മോഡലായ ഹെക്ടർ പ്ലസ് ഒാട്ടോ എക്സ്പോ 2020 വേദിയിൽ അവതരിപ്പിച്ചു. മൂന്നു വരികളിലായി സീറ്റുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടറിൽ പരമാവധി 7 സീറ്റുകളാണുള്ളത്. ഇതോടെ ഹെക്ടർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച്, ആറ്, ഏഴ് എന്നിങ്ങനെ എത്ര സീറ്റുകളുള്ള മോഡൽ വേണമെന്ന് തീരുമാനിക്കാം.

പൂർണമായും കറുപ്പ് നിറത്തിലുള്ള മുൻവശത്തെ ഗ്രിൽ, കട്ടി കൂടിയ എൽഇഡി ഡിആർഎൽ ലാംപുകൾ, പുതിയ ഡിസൈനിലുള്ള ബമ്പർ, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകൾ, ഫോഗ് ലാംപ് ക്ലസ്റ്റർ എന്നിവയാണ് രൂപത്തിൽ ഹെക്ടർ പ്ലസിനെ പഴയ ഹെക്ടറിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പിന്നിലും ചെറിയ ചില മാറ്റങ്ങളുണ്ട്. 6 സീറ്റ് വാഹനത്തിന് നടുവിൽ 2 ക്യാപ്റ്റൻ സീറ്റുകളാണെങ്കിൽ 7 സീറ്റ് വാഹനത്തിന് നടുവിലും പിന്നിലും ബെഞ്ച് സീറ്റുകളാണ്.

Hector-Plus

ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എ‍ഞ്ചിൻ തന്നെയാണ് ഹെക്ടർ പ്ലസിലും ഉണ്ടാവുക. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എഞ്ചിൻ‌, 1.5 ലീറ്റർ ടർബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എഞ്ചിൻ, 2.0 ലീറ്റർ ടർബോ ഡീസൽ എഞ്ചിൻ എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. മൂന്ന് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉള്ളത്. എന്നാൽ പെട്രോൾ മോഡലിന് 7–സ്പീഡ് ഡ്യുവൽ ക്ലച്ച് ഒാട്ടമാറ്റിക് ഒാപ്ഷനും ലഭിക്കും. എന്നാൽ ഡീസൽ ഒാട്ടമാറ്റിക് എഞ്ചിനെക്കുറിച് എംജി ഒന്നും പറഞ്ഞിട്ടില്ല. 2020 പകുതിയോടെ ഹെക്ടർ പ്ലസിന്റെ വില എംജി പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com