ADVERTISEMENT

ഇന്ത്യയിലെ ജനപ്രിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ‘മില്ലേനിയൽ മൊബൈൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇഗ്നിസിന്റെ പുതിയ പതിപ്പ് എത്തി. ബിഎസ് 6 എൻജിൻ ഉൾക്കൊള്ളിച്ചതാണ് വാഹനത്തിന്റെ പ്രധാന മാറ്റമെങ്കിലും ഡിസൈനിലും ചെറിയ മോടി പിടിപ്പിക്കലുകൾ മാരുതി നടത്തിയിട്ടുണ്ട്. കാറിന്റെ ബുക്കിങ് ഇന്നു മുതൽ ആരംഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

സുസുക്കിയുടെ 1.2 ലീറ്റർ കെ12 എൻജിന്റെ ബിഎസ്6 വകഭേദമാണ് മാരുതി ഇഗ്നിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5–സ്പീഡ് മാനുവൽ, എഎംടി

Ignis

ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 83എച്ച്പി കരുത്തും 113എൻഎം ടോർക്കും ഇൗ വാഹനം ഉൽപാദിപ്പിക്കും. പഴയ വാഹനത്തിന്റെ ഇന്ധനക്ഷമത 20.89 ആയിരുന്നെങ്കിൽ പുതിയ മോഡലിന്റെ മൈലേജിനെക്കുറിച്ച്  മാരുതി ഒന്നും പറഞ്ഞിട്ടില്ല. വില സംബന്ധിച്ചും നിർമാതാക്കൾ പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയില്ല. വാഹനത്തിന്റെ ലോഞ്ച് പീന്നിട് ഉണ്ടാകും.

പുതിയ തരത്തിലുള്ള ബമ്പറുകൾ, സ്കഫ് പ്ലേറ്റുകൾ, ജിംനി എസ്‌യുവിയുടെ ഡിസൈനിലുള്ളതു പോലുള്ള മുൻവശത്തെ ഗ്രിൽ എന്നിവ രൂപത്തിലെ വ്യത്യാസങ്ങളാണ്. ഒാറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളർ ഒാപ്ഷനുകൾ, കൂടുതൽ ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ എന്നിവ പുതിയ ഇഗ്നിസിനുണ്ടാകും. അകത്തളങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ പഴയ ഇഗ്നിസിലെ 7 ഇഞ്ച് ടച്ച് സ്ക്രീൻ മാരുതിയുടെ ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിനു വഴിമാറിയിട്ടുണ്ട്. പ്രീമിയം കാറുകളിലേതു പോലെ  വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഇൗ സിസ്റ്റത്തിനെ നിയന്ത്രിക്കാൻ ഉപഭോക്താവിന് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com