ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ  ഓട്ടോ എക്സ്പോയിൽ ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ താരമായി വെസ്പ ഇലക്ട്രിക്. ഒറ്റ ചാർജിൽ 100 കിലോമീറ്റ​റെന്ന അവകാശവാദവുമായെത്തുന്ന വാഹനം രൂപകൽപനയിലും മികച്ചു നിൽക്കുന്നതാണ്.  

Vespa-Electric

ഇന്ത്യൻ നിരത്തുകൾക്കായി ഡിസേൻ ചെയ്ത മോഡലാണ് കമ്പനി ഓട്ടോ എക്സ്പോയിലെത്തിച്ചത്. എങ്കിലും വിപണിയിലേക്കെത്തുന്നത് എപ്പോഴായിരിക്കുമെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പിന്തുണ നൽകുന്നതിനാൽ വിപണി പ്രവേശം അധികം വൈകാനി‌ടയില്ല. 

വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപും മറ്റുമായി പഴമയുടെയും പുതുമയുടെയും സമ്മിശ്ര ഡിസൈനിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ക്രോം ഫിനിഷ്ഡ്  ഗ്രാബ് ഹാൻഡിലും അലോയ് വീലുകളും റിവേഴ്സ് മോഡുമുണ്ട്.  4.3 ഇഞ്ച്, ടിഎഫ്ടി കളർ ഡിസ്പ്ലേയാണ് വാഹനത്തിൽ ലഭ്യമാകുന്നത്. വേഗം, റേഞ്ച്, ബാറ്ററി ചാർജ് തുടങ്ങിയ വിവരങ്ങളാണ് ഇതിൽ ദൃശ്യമാവുക.  'കണക്ടഡ്' വാഹനങ്ങളുടെ  ശ്രേണിയിലാണ് വെസ്പയും എത്തുന്നതെന്നതിനാൽ എസ്എംഎസും കോൾ വിവരങ്ങളും അറിയാനും സാധിക്കും. 

നാലു കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ് എഞ്ചിനു കരുത്തേകുന്നത്. സാധാരണ സോക്കറ്റിൽ നാലു മണിക്കൂർ സമയം കൊണ്ടാണു സ്കൂട്ടറിലെ ബാറ്ററി പൂർണ തോതിൽ ചാർജാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com