ADVERTISEMENT

സഞ്ചരിക്കുന്ന വീടുമായാണ് മെഴ്സിഡീസ് ബെൻസ് ന്യൂ‍‍ഡൽഹി ഓട്ടോ എക്സ്പോയിൽ എത്തിയത്. ബെൻസി വി ക്ലാസിനെ അടിസ്ഥാനമാക്കിയാണ് മാർക്കപോളെയുടെ നിർമാണം. കഴിഞ്ഞ വർഷം നവംബറിൽ വിപണിയിലെത്തിച്ച വി–ക്ലാസിന്റെ മികച്ച വിജയമാണ് പുതിയ വാൻ പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

19C0956_040
Marco Polo

ഭക്ഷണം പാകം ചെയ്യാനും കിടക്കാനും തുടങ്ങി ഒരു ക്യംമ്പർ വാഹനത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ബെൻസിന്റെ ഈ വാഹനത്തിലുണ്ട്. രണ്ടു ഫർണസുള്ള ഗ്യാസ് സ്റ്റൗ, പാത്രം കഴുകാൻ സിങ്ക്, റഫ്രിജറേറ്റർ, മടക്കാവുന്ന ടേബിൾ, നാലുപേർക്കു വരെ കിടക്കാൻ പറ്റുന്ന സീറ്റുകൾ, 360 ഡിഗ്രി തിരിക്കാൻ പറ്റുന്ന മുൻ സീറ്റ് എന്നിവ വാഹനത്തിലുണ്ട്. നാലു സീറ്റ്, ആറ് സീറ്റ് ലേഔട്ടുകളിൽ വാഹനം ലഭിക്കും.

രാജ്യാന്തര വിപണിയിൽ 2 ലീറ്റർ എൻജിനാണ് മാർക്കോപോളോയ്ക്ക് കരുത്തേകുന്നത്. ഇന്ത്യയിൽ 163 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കുമുള്ള 1950 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. മാർക്കോപോളൊ ഹൊറൈസൺ (1.38 കോടി രൂപ) മാർക്കോപോളോ  (1.46 കോടി രൂപ) എന്നീ വകഭേദങ്ങളിലായാണ് വാഹനം പുറത്തിറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com