ADVERTISEMENT

റോഡിലെ വളവിലേക്ക് അമിതവേഗത്തിൽ എത്തിയ ബൈക്ക്, നിയന്ത്രണം തെറ്റി വീണത് ഓടയിൽ. പെട്ടെന്ന് തന്നെ എഴുന്നേറ്റ് ബൈക്കുമായി പോകുന്ന റൈഡർ. ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് മനസിലാകാതെ നോക്കി നിൽക്കുന്ന മറ്റൊരു ബൈക്ക് യാത്രികൻ ആദ്യ കാഴ്ചയിൽ ചിരിപ്പിക്കുന്ന വിഡിയോ കേരളപൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ്. വളവുകളിലെ അമിതവേഗം അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് കാണിച്ചു തരാനായാണ് കേരളപൊലീസ് അപകടം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

വളവുകളിലെ വേഗം അപകടം

വളവുകളിൽ എങ്ങനെ വാഹനമോടിക്കണമെന്ന് ഏതെങ്കിലും ഡ്രൈവിങ് സ്കൂളുകാർ പഠിപ്പിക്കാറുണ്ടോ? ചിലർമാത്രം. അൽപം ശ്രദ്ധിച്ചാൽ വളവുകളിലെ അപകടം ഒഴിവാക്കാം. വളവിലെത്തുന്നതിനു മുൻപ് റോഡിന്റെ മധ്യഭാഗത്തേക്ക് വാഹനം പോയിന്റ് ചെയ്യുക. എതിരെ വാഹനം വരുന്നുണ്ടോ എന്നും വളവിൽ തടസ്സങ്ങൾ ഉണ്ടോ എന്നും വളരെ കൃത്യമായി മനസ്സിലാക്കാൻ ഇതുകൊണ്ടു കഴിയും.

ഒട്ട‍ുമിക്ക ബൈക്കുകളുടെയും മുന്നിൽ ഇപ്പോൾ ഡിസ്ക്ക് ബ്രേക്കുകളാണ്. തൊട്ടാൽ ഇടിച്ചിടിച്ചു നിൽക്കും. പക്ഷേ മുൻ ബ്രേക്ക് പിടിക്കുന്നതിനു മുൻപ് ഹാൻഡിലിന്റെ പൊസിഷനും റോഡിന്റെ അവസ്ഥയും ഞൊടിയിടകൊണ്ട് മനസ്സിലാക്കിയില്ലെങ്കിൽ അപകടം തീർച്ച. കഴിവതും 60:40 അനുപാതത്തിൽ ബ്രേക്ക് ചെയ്യുക. വളവുകളിൽ കഴിവതും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. വളരെ വേഗത്തിൽ വളവിലേക്ക് കയറി പെട്ടെന്നു ത്രോട്ടിൽ കൊടുക്കുന്നതും ശരിയല്ല. കാരണം വീൽ സ്പിൻ ചെയ്ത് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

എൻജിൻ ബ്രേക്ക് ചെയ്യുന്നത് ഉത്തമമാണ്. പക്ഷേ അത് എവിടെ എങ്ങനെ പ്രയോഗിക്കണം എന്നതാണ് മിക്കവർക്കും അറിയാത്തത്. നേർരേഖയിൽ ഗീയർ ഡൗൺ ചെയ്ത് എൻജിൻ ബ്രേക്ക് ചെയ്യാം. ഒരിക്കലും വളവുകളിൽ ആകരുത്. വളവിനു മുൻപ് ഗീയർ ഡൗൺ ചെയ്ത് കയറിപോകാം. വളവ് വേഗത്തിൽ കിടത്തി എടുക്കുമ്പോൾ ടയറും റോഡും തമ്മിൽ ബന്ധമുള്ള ഭാഗത്തിന്റെ അളവ് വളരെ കുറവാണ്. അപ്പോൾ ഗീയർ ഡൗൺ ചെയ്താൽ എൻജിൻ കരുത്ത് പെട്ടെന്നു പിൻവീലിേലക്കെത്തുകയും ടയർ തെന്നുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും.

English Summary: Bike Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com