ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ഹോട്ടായ യുവി സെഗ്‌മെന്റിൽ ആധിപത്യം സ്ഥാപിക്കാൻ കിയാ മോട്ടോഴ്സ്. സൂപ്പർഹിറ്റായ സെൽറ്റോസിനും തരംഗം സൃഷ്ടിച്ച കാർണിവെല്ലിനും ഉടൻ പുറത്തിറങ്ങുന്ന സോണറ്റിനും ശേഷം കിയ എത്തിക്കുക ഒരു എംപിവിയെ. മാരുതിയുടെ ജനപ്രിയ എംപിവി എർട്ടിഗയോട് മത്സരിക്കാനെത്തുന്ന കാർ അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.‌

സെൽറ്റോസിന്റെ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന വാഹനത്തിന് ഏഴു പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഡീസൽ എർട്ടിഗ വിപണിയിൽ നിന്ന് പിൻവലിച്ചത് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു എന്നാണ് കിയ വിശ്വസിക്കുന്നത്. ഇന്ത്യൻ വിപണിക്ക് മാത്രമായിരിക്കില്ല രാജ്യാന്തര വിപണിയ്ക്ക് ഇണങ്ങുംവിധമായിരിക്കും പുതിയ വാഹനത്തിന് നിർമാണം. രാജ്യാന്തര വിപണിക്കുള്ള വാഹനവും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് കിയയുടെ പദ്ധതി. എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

ഓട്ടോ എക്സ്പോയിലെ താരമായ സോണറ്റിന് ശേഷം കമ്പനി എംപിവി പുറത്തിറക്കും. ചെറു എസ്‍യുവി സെഗ്‌മെന്റിൽ വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു എന്നീ വാഹനങ്ങളോടാണ് സോണറ്റ് മത്സരിക്കുക. വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാകും സോണറ്റിന്റെ നിർമാണമെങ്കിലും രൂപത്തിൽ വലിയ മാറ്റങ്ങളുണ്ടാകും.

English Summary: Kia MPV After Sonet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com