sections
MORE

കിയ കാർണിവല്ലിനോട് മത്സരിക്കാൻ എംജി ജി10, ഉടൻ വിപണിയിലെത്തുമോ ഈ ആ‍ഡംബര വാൻ

SHARE

കിയയുടെ രണ്ടാമത്തെ വാഹനമായ കാർണിവല്ലിന്റെ വില പ്രഖ്യാപിച്ചത് അടുത്തിടെയാണ്. സെൽറ്റോസിനെപ്പോലെ തന്നെ തരംഗം സൃഷ്ടിച്ചാണ് കാർണിവല്ലും മുന്നേറുന്നത്. പ്രീമിയം എംപിവി എന്ന പുതിയ സെഗ്മെന്റ് സൃഷ്ടിച്ച കാർണിവല്ലിനോട് നേരിട്ടൊരു അങ്കത്തിനെത്തുകയാണ് എംജി മോട്ടോഴ്സ്. ഏകദേശം ഒരേ സമയത്ത് ഇന്ത്യയിൽ ആദ്യ വാഹനം പുറത്തിറക്കിയ ഇരുവരും പ്രീമിയം എംപിവി സെഗ്‌മെന്റിൽ മത്സരിക്കുമെന്നാണ് എംജി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ജി 10 ലൂടെ വ്യക്തമാക്കുന്നത്.

mg-g10
MG G 10

സായിക് മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള യുവി നിർമാതാക്കളായ മാക്സസിന്റെ ലക്ഷ്വറി എംപിവിയാണ് ജി 10 എന്ന പേരിൽ എംജി ലോഗോയുമായി ഇന്ത്യയിലെത്തിയത്. റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളായ ഓസ്ട്രേലിയയിൽ എൽഡിവിയുടെ ബ്രാൻഡിൽ ജി10 വിൽപനയ്‌ക്കെത്തുന്നുണ്ട്.

സായിക്ക് 2011 ലാണ് ലൈറ്റ് കോമേഷ്യൽ വാഹനങ്ങൾ നിർമിക്കുന്നതിനായി മാക്സസ് സ്ഥാപിക്കുന്നത്. വി80 എന്ന വാനിലൂടെയായിരുന്നു വിപണിയിൽ ഇവരുടെ അരങ്ങേറ്റം. ഓസ്ട്രേലിയയിൽ എൽഡിഎ ബ്രാൻഡിന് കീഴിൽ ഈ വാഹനം വിൽക്കുന്നുണ്ട്. 2014 ലാണ് മാക്സസ് തങ്ങളുടെ രണ്ടാമത്തെ വാഹനമായ ജി10 വിപണിയിലെത്തിച്ചത്. പെട്രോൾ ഡീസൽ പതിപ്പുകളുള്ള ഈ വാഹനം പെട്ടെന്നു തന്നെ ചൈനയിൽ സൂപ്പർഹിറ്റായി.

ആഢംബരം നിറഞ്ഞ വാഹനമായ ജി10, ഏഴ് സീറ്റ്, 9 സീറ്റ് ലേ ഔട്ടുകളിൽ ലഭ്യമാണ്. 5168 എംഎം നീളവും 1980 എംഎം വീതിയും 1928 എംഎം ഉയരവുമുണ്ട്. 3210 എംഎമ്മാണ് ചൈന മോഡലിന്റെ വീൽ ബേസ്. ഓസ്ട്രേലിയൻ മോ‍ഡലിന് 3198 എംഎം ആണ് വീൽ ബേസ്. ഓട്ടമാറ്റിക്കായി നിയന്ത്രിക്കാവുന്ന സ്ലൈ‍ഡിങ് ഡോറുകളും പിൻഡോറും വാഹനത്തിന്റെ സവിശേഷതകളാണ്. ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയർ. ഇന്റർനെറ്റ് ഇന്റലിജെന്റ് സിസ്റ്റവും 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റവും വാഹനത്തെ വേറിട്ടു നിർത്തുന്നു. വോയിസ് കമാൻഡിലൂടെ നിയന്ത്രിക്കാവുന്ന സിസ്റ്റമാണിത്. റിയൽ ടൈം ട്രാഫിക് അപ്ഡേറ്റുകൾ അറിയാൻ സാധിക്കുന്ന നാവിഗേഷൻ സിസ്റ്റം, 360 ഡിഗ്രി പനോരമിക് സൺറൂഫ്, 220 വാട്ട് പവർ സപ്ലെ തുടങ്ങിയവയും വാഹനത്തിലുണ്ട്.

പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 2 ലീറ്റർ പെട്രോൾ എൻജിന് 165 കിലോവാട്ട് കരുത്തും 345 എൻഎം ടോർക്കുമുണ്ട്. 110 കിലോവാട്ട് കരുത്തും 350 എൻഎം ടോർക്കുമുൽപ്പാദിപ്പിക്കുന്നതാണ്‌ 1.9 ലീറ്റർ ഡീസൽ എൻജിന്. ആറ് സ്പീഡ് ട്രിപ്ട്രോണിക് ഗിയർബോക്‌സും ഈ വാഹനത്തിൽ ഉപയോഗിക്കുന്നുണ്ട്.

English Summary: MG G10 Show Cased In Auto Expo 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA