ADVERTISEMENT

ഇന്ത്യൻ റോഡുകളിൽ പലതും സൂപ്പർകാറുകൾക്ക് അനുയോജ്യമല്ലെങ്കിലും നമ്മുടെ നാട്ടിൽ ലംബോർഗിനികൾക്കും ഫെരാരികൾക്കും പഞ്ഞമൊന്നുമില്ല. ചിലപ്പോഴൊക്കെ പൊതുനിരത്തുകളിലാണ് സൂപ്പർകാറുകൾ അമിതവേഗം എടുക്കാറുള്ളത്, ഇത് അപകടങ്ങൾക്കും വഴിവയ്ക്കാറുണ്ട്. അത്തരത്തിൽ നിയന്ത്രണം വിട്ട് സൂപ്പർ കാർ ബെംഗളൂരുവിൽ ഉണ്ടാക്കിയ അപകടമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ അപകടത്തിന്റെ വ്യാപ്തി അല്ല, അപകട ശേഷം ഉടമയുടെ പ്രവർത്തിയാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

ബെംഗളൂരുവിലെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ട ലംബോർഗിനി ഗലാർഡോ പൊലീസ് ഔട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ വാഹനം ഓടിച്ചിരുന്ന ആൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടൂ എന്നാണ് പൊലീസ് പറയുന്നത്, വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ പ്ലേറ്റും ഉടമ കൊണ്ടുപോയി. ലംബോർഗിനി ഗലാർഡോയുടെ ലിമിറ്റഡ് എഡിഷനായിരുന്നു ഇത്. ഏകദേശം 3.5 കോടി വില വരുന്ന കാറിന്റെ 6 എണ്ണം മാത്രമേ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുള്ളു

ബെംഗളൂരുവിലെ അമ്യൂസ്മെന്റ് പാർക്കായ ഫൺസിറ്റി സഹ ഉടമ സണ്ണി സബർവല്ലാണ് വാഹനത്തിന്റെ ഉടമ. അപകടസ്ഥലത്തിനു നിന്ന് കടന്നു കളഞ്ഞ സണ്ണി കുറച്ചു സമയത്തിന് ശേഷം തിരിച്ചെത്തി പൊലീസ് ഔട്ടോപോസ്റ്റിന് സമീപത്തുനിന്ന് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു.

English Summary: Lamborghini Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com