ADVERTISEMENT

ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പസഞ്ചർ കാറുകളിലൊന്ന്, ഒരു ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവി തുടങ്ങി സിയറയ്ക്ക് ചരിത്രങ്ങൾ പലതും പറയാനുണ്ട്. 1991 ൽ പുറത്തിറങ്ങിയ വാഹനം ഒമ്പതു വർഷങ്ങൾക്ക് ശേഷം 2000 ൽ നിർമാണം അവസാനിപ്പിച്ചു. ഇന്ത്യയിലും രാജ്യാന്തര വിപണിയിലും പുറത്തിറങ്ങിയെങ്കിലും സിയറ ഒരു വലിയ വിജയം ടാറ്റയ്ക്ക് നൽകിയില്ല. സിയാറ സഫാരിക്ക് വഴിമാറിയെങ്കിലും ഇന്നും എസ്‌യുവി പ്രേമികളുടെ പ്രിയ വാഹനമാണ് ഇത്. 

Tata Sierra
Tata Sierra

സിയറയുടെ തിരിച്ചുവരവായിരുന്നു ഈ വർഷത്തെ ഓട്ടോ എക്സ്പോയുടെ സർപ്രൈസ് പാക്കേജ്. പഴയ സിയറയോടെ സാമ്യം തോന്നുന്ന രൂപത്തിൽ എത്തുന്ന ഇലക്ട്രിക് എസ്‍യുവി ആൾട്രോസ് നിർമിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിലാണ് ഉയർന്നത്. പഴയ സിയറയുടെ പ്രധാന ആകർഷമായിരുന്നു പിന്നിലെ ഗ്ലാസ് കനോപ്പി പോലുള്ള ഡിസൈൻ അത് ഇലക്ട്രിക് കൺസെപ്റ്റിലും നിലനിര്‍ത്തിയിട്ടുണ്ട്.

tata-sierra-2

പഴയ സിയറയിലെ 3 ഡോർ രീതി തന്നെയാണ് ടാറ്റ കൺസെപ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് രണ്ടു ഡോറുകൾ മുന്നിലും മൂന്നാമത്തേത് വാഹനത്തിന്റെ ഇടതു വശത്തായി സ്ലൈഡിങ് രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. 360 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളും ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമെല്ലാം ഇന്റീരയറിൽ ഒരുക്കിയിട്ടുണ്ട്.

tata-sierra-1

അടുത്ത ഓട്ടോഎക്സ്പോയിൽ അല്ലെങ്കിൽ 2023 ൽ സിയറ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷൻ കൺസെപ്റ്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

English Summary: Tata Sierra Electric

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com