ADVERTISEMENT

നാലും കൂടിയ  ജംങ്ഷനിൽ എത്തുമ്പോൾ മറ്റ് വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കി വേണം ഡ്രൈവിങ് തുടരാൻ. പ്രധാന റോഡിലൂടെ പോകുന്ന ആളുകൾക്കായിരിക്കും എപ്പോഴും മുൻഗണന എങ്കിലും ശ്രദ്ധിച്ചുവേണം ചെറു ജംങ്ഷനുകളിലേക്ക് കടക്കാൻ. എന്നാൽ പലപ്പോഴും ആരും ഇതു ശ്രദ്ധിക്കാറില്ല. അപകടം കണ്ടു നിൽക്കുന്ന ആളുകൾക്ക് അത് ആരുടെ അശ്രദ്ധയാണെന്ന് കൺഫ്യൂഷനാകുകയും ചെയ്യും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്.

ഒരേ സമയം രണ്ടു റോഡുകളിൽ നിന്ന് ഒരു ബൈക്കും ടിപ്പർ ലോറിയും പ്രവേശിക്കുകയും അപകടത്തിൽ പെടുകയും ചെയ്തും. എറണാകുളം പൂക്കൂട്ടുപടിയിലാണ് അപകടം നടന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്. ബൈക്കിൽ സഞ്ചരിച്ച ഇരുവരും ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീഴുന്നതും കാണാം. അപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പ്രധാന റോഡിലേക്ക് പ്രവേശിക്കും മുൻപ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

∙ നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.

∙ മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

English Summary: Bike Accident In Pukkattupady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com