ADVERTISEMENT

വാഹന വിപണി മാന്ദ്യത്തിൽ നിന്നു പതിയെ പിടിച്ചു കയറുകയാണ്. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് വിറ്റ വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി എന്നാണ് വാഹന ലോകത്ത് നിന്നു കേൾക്കുന്ന വാർത്തകൾ. പുതിയ വർഷത്തെ ആദ്യ മാസത്തെ വിൽപന പരിഗണിക്കുമ്പോൾ മാരുതി തന്നെയാണ് ഒന്നാമൻ.

മാരുതിയുടെ ചെറു സെഡാൻ ഡിസയറാണ് വിൽപനയിൽ ഒന്നാമൻ. 22406 യുണിറ്റാണ് വിൽപന, കഴിഞ്ഞ ജനുവരിയെക്കാൾ 17.5 ശതമാനം വർധനവ്. 20485 യൂണിറ്റുമായി രണ്ടാം സ്ഥാനത്ത് പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ്, വളർച്ച 22.5 ശതമാനം. മൂന്നാം സ്ഥാനം സ്വിഫ്റ്റ് സ്വന്തമാക്കി, വിൽപന 19981 യൂണിറ്റ്, വളർച്ച 6.3 ശതമാനം.

കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് വിൽപനയിൽ‌ 19 ശതമാനം ഇടിവോടെ മാരുതി ആൾട്ടോയാണ് നാലാമത്. വിൽപന 18914 യൂണിറ്റ്. വാഗൺ ആറിനാണ് അഞ്ചാം സ്ഥാനം, വിൽപന 15232 യൂണിറ്റ്. കിയയുടെ ജനപ്രിയ എസ്‌യുവി സെൽറ്റോസിനാണ് ആറാം സ്ഥാനം വിൽപന 15000 യൂണിറ്റ്. മാരുതിയുടെ യൂട്ടിലിറ്റ് വാഹനമായ ഈക്കോ 12324 യൂണിറ്റുമായി ഏഴാമതെത്തി.

കോംപാക്റ്റ് എസ്‍യുവിയായ ബ്രെസ 10134 യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 ന്റെ വിൽപന 8774 യൂണിറ്റാണ്. ഹ്യുണ്ടേയ്‌യുടെ തന്നെ എലൈറ്റ് ഐ20യാണ് 8137 യൂണിറ്റുമാണ് പത്താം സ്ഥാനത്ത്.

English Summary: Top Selling Cars In Jan 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com