ADVERTISEMENT

കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റ്. ആരു കണ്ടാലും ഒന്നു നോക്കിപോകുന്ന രൂപഭംഗിയിലെത്തുന്ന ഈ കുഞ്ഞൻ എസ്‍യുവി ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Tata HBX
Tata HBX

ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഇൗ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക.

tata-hbx-1

പുതിയ ടാറ്റ കാറുകളിൽ കാണുന്നതു പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപാണ് എച്ച്ബിഎക്സ് കൺസെപ്റ്റിനും. അതായത് ഹെഡ്‌ലാംപിന്റെ പ്രധാന ഭാഗം ബംമ്പറിനോട് ചേർന്ന് താഴെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ എസ്‍യുവി രൂപഭംഗി, വലിയ മസ്കുലറായ വീൽആർച്ചുകൾ എന്നിവയും എച്ച്ബിഎക്സിനുണ്ട്. കൺസെപ്റ്റ് മോഡലാണ് അവതരിപ്പിച്ചതെങ്കിലും പ്രൊഡക്ഷൻ മോഡലുമായി ഇതിനു വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സൂചനകൾ. ‌‌

പെട്രോൾ എൻജിൻ വകഭേദം മാത്രമായിരിക്കും പുതിയ വാഹനത്തിൽ. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് 86 ബിഎച്ച്പി കരുത്തുണ്ടാകും.  കൂടാതെ വാഹനത്തിന്റെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഈ വർഷം അവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന് 4.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും.

English Summary: Tata HBX Concept in Auto Expo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com