ADVERTISEMENT

പുതിയ ഇരുചക്രവാഹനം വാങ്ങുവാൻ ആലോചിക്കുകയാണോ? ഇപ്പോൾ വാങ്ങണോ അതോ വാങ്ങൽ മാർച്ച് വരെ നീട്ടി വയ്ക്കണോ എന്ന ആശയക്കുഴപ്പത്തിലാണോ?  കമ്പനികളുടെയും ഡീലർമാരുടെയും അഭിപ്രായത്തിൽ ഇപ്പോഴാണ് ഇരുചക്രവാഹനം വാങ്ങാൻ ഏറ്റവും യോജിച്ച സമയം. അത് എന്തുകൊണ്ടാണെന്നു നോക്കാം. 2020 ഏപ്രിൽ 1 മുതൽ ഇന്ത്യ ബിഎസ് 6 നിബന്ധനകളിലേക്കു കടക്കുകയാണ്. അതായത് ബിഎസ് 6 നിബന്ധനകൾ പാലിക്കുന്ന ഇരുചക്ര വാഹനങ്ങൾ മാത്രമേ റജിസ്റ്റർ ചെയ്തുകിട്ടുകയുള്ളൂ. 

ലോകത്തിലെ ഏറ്റവും കഠിനമായ ബഹിർഗമന മാർഗനിർദ്ദേശങ്ങളാണ് ഭാരത് സ്റ്റേജ് 6 എന്നറിയപ്പെടുന്ന ബിഎസ് 6ന്റേത്. ബിഎസ് 6 നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള ഇരുചക്രവാഹന മോഡലുകൾ ആറു മാസം മുൻപുതന്നെ വിപണിയിലെത്തിച്ചുതുടങ്ങി. ഇപ്പോൾ എല്ലാ ഇരുചക്ര വാഹന നിർമാതാക്കളും ബി എസ് 6 മോഡലുകൾ പുറത്തിറക്കുകയാണ്. ഇത്തരം ഇരുചക്രവാഹനങ്ങളുടെ വിലയിൽ 10-15 ശതമാനം വർധന കാണുന്നുണ്ട്. 

ഇപ്പോൾ ഇരുചക്രവാഹനം വാങ്ങുവാൻ ആഗ്രഹിക്കുന്നു; പക്ഷേ, ബജറ്റ് വളരെ ഞെരുങ്ങിയതാണ് എന്നു കരുതുക. ഈ സാഹചര്യത്തിൽ ഇരുചക്രവാഹനം വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നു പറയാം. 

1. 8000 രൂപ വരെ ലാഭിക്കാം 

നമ്മുടെ ബജറ്റ് അനുസരിച്ചാണ് നാം വാങ്ങൽ നടത്തുന്നത്. ഇതേ മോഡൽ ബിഎസ് 4 പതിപ്പ് ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. ഇതിന്റെ ശരാശരി വില ബിഎസ് 6 പതിപ്പിനെക്കാൾ 10-15 ശതമാനം കുറവാണ്. ഞെരുങ്ങിയ ബജറ്റുള്ളവർക്ക് ബിഎസ് 4 പതിപ്പിലുള്ള ഇരുചക്രവാഹനങ്ങൾ ഏതാണ്ട് 8500 രൂപ കുറവിൽ വാങ്ങാം. 

2. 110 സിസിക്കു പകര 125 സിസി 

ബിഎസ് 4ഉം ബിഎസ് 6ഉം തമ്മിലുള്ള വില വ്യത്യാസം ശരിയായി ഉപയോഗപ്പെടുത്താൻ മറ്റൊരു രീതിയിലും ചിന്തിക്കാം. ബജറ്റ് 110 സിസി ബിഎസ് 6 മോട്ടോർ സൈക്കിളോ സ്‌കൂട്ടറോ വാങ്ങാനേയുള്ളൂവെങ്കിൽ ആലോചിക്കുക: നിങ്ങൾക്ക് അതേ തുകയോ അതിൽ കുറവോ ഉപയോഗിച്ച് 125 സിസി ബിഎസ് 4 ഇരുചക്രവാഹനം സ്വന്തമാക്കാം. 

3. ബിഎസ് 4 സ്റ്റോക്ക് കുറവ് 

ബിഎസ് 3ൽനിന്നു ബിഎസ് 4ലേക്കു മാറിയ 2017-ലെ സാഹചര്യത്തെക്കാൾ വളരെ വ്യത്യസ്തമാണ് ഇപ്പഴത്തെ അവസ്ഥ. ഇന്ന് എല്ലാം നിർമാതാക്കളും വളരെ മുൻപുതന്നെ ബിഎസ് 6ലേക്കു മാറാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഈ മാസം മുതൽ മിക്ക കമ്പനികളും ബിഎസ് 4 ഇരുചക്രവാഹനങ്ങളുടെ ഉത്പാദനം നിർത്തുകയും ചെയ്തു. ഇതേത്തുടർന്ന് ബിഎസ് 4 വാഹനങ്ങളുടെ സ്റ്റോക്ക് ഷോറൂമുകളിൽ പരിമിതമായിരിക്കുകയാണ്. വാങ്ങാൻ വൈകിയാൽ ആഗ്രഹിക്കുന്ന മോഡലോ നിറമോ പതിപ്പോ ഒന്നും കിട്ടുകയില്ല. 

4. ഏറ്റവും മികച്ച ഓഫർ ഇപ്പോൾ 

ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ഓരോ രണ്ടിലൊരാളും വായ്പയെടുത്താണ് അതു വാങ്ങുന്നത്. കമ്പനികൾ ഇതിനായി ആകർഷകമായ പദ്ധതികൾ ഇപ്പോൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഡോക്യുമെന്റേഷനും വായ്പ അംഗീകാരത്തിനായുള്ള കാത്തരിപ്പും ഒഴിവാക്കാനുമാകും. ചുരുക്കത്തിൽ ഇപ്പോഴത്തെ ആനൂകൂല്യങ്ങൾ ദീപാവലിക്കും ധൻതേരസിനും ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലെയാണ്. ഇതു കുറച്ചു സമയത്തേക്കു മാത്രമേ ലഭ്യമാകുകയുള്ളൂ എന്നാണ് ഡീലർമാർ നൽകുന്ന സൂചന.

English Summary: Right Time to buy BS 4 Motorcycles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com