ADVERTISEMENT

ആഡംബര എസ് യു വിയായ റേഞ്ച് റോവറിന്റെ സുവർണ ജൂബിലി പ്രമാണിച്ചു വേറിട്ട ആഘോഷവുമായി ലാൻഡ് റോവർ. സ്വീഡനിലെ ആർജെപ്ലോങ്ങിലെ ശൈത്യകാല പരീക്ഷണ കേന്ദ്രത്തിൽ കൂറ്റൻ കലാശിൽപം സജ്ജീകരിച്ചാണു ലാൻഡ് റോവർ, റേഞ്ച് റോവറിന്റെ 50–ാം വാർഷികം ആഘോഷിച്ചത്. 

സ്വീഡിഷ് ടെസ്റ്റ് ട്രാക്കിലെ സ്റ്റീയറിങ് പാഡിന്റെ മധ്യത്തിലായി 260 വീതിയുള്ള കലാശിൽപ്പമാണ് ലാൻഡ് റോവർ ഒരുക്കിയത്. ലാൻഡ് റോവറിന്റെ ഭാവി മോഡലുകളുടെ പരീക്ഷണ ഓട്ടത്തിന്റെ സ്ഥിരം വേദിയാണ് സ്വീഡനിൽ കൊടുംതണുപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ടെസ്റ്റ് ട്രാക്ക്. കൊടുംശൈത്യത്തിൽ വെള്ളംഉറഞ്ഞു കട്ടിയായി മാറിയ തടാകമാണ് ആർജെപ്ലോങ്ങിലെ പരീക്ഷണശാലയായി ലാൻഡ് റോവർ ഉപയോഗിക്കുന്നത്. 

മഞ്ഞിൽ ശിൽപ്പങ്ങൾ മെനയുന്നതിൽ വിദഗ്ധനായ സൈമൺ ബ്ലാക്ക് ആണു റേഞ്ച് റോവറിന്റെ 50–ാം വാർഷികം പ്രമാണിച്ചുള്ള സ്നോ ആർട്ട് ഇൻസ്റ്റലേഷൻ യാഥാർഥ്യമാക്കിയതെന്നും കമ്പനി അറിയിച്ചു. കടന്നു പോയ അഞ്ചു ദശാബ്ദത്തിനിടെ ലോകത്തെ തന്നെ ഏറ്റവും ആകർഷകമായ ആഡംബര എസ് യു വിയായി റേഞ്ച് റോവർ മാറിയിട്ടുണ്ടെന്ന് ലാൻഡ് റോവർ ചീഫ് ക്രിയേറ്റീവ് ഓഫിസർ ജെറി മക്ഗവർൺ അഭിപ്രായപ്പെട്ടു. അത്യാധുനിക രൂപകൽപ്പനയുടെയും പ്രടന മികവിന്റെയും പിൻബലത്തിൽ ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ മനം കവരാൻ റേഞ്ച് റോവറിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

English Summary: Land Rover Celebrates 50 Years Of The Range Rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com