ADVERTISEMENT

റോഡ് മുറിച്ചു കടക്കുമ്പോഴോ റോഡിൽ യൂടേൺ എടുക്കുമ്പോഴോ അതീവ ശ്രദ്ധ വേണം. മറ്റുവാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഈ കാര്യങ്ങൾക്ക് മുതിരാവൂ. അതല്ലെങ്കിൽ വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, വാഹനങ്ങളിലിരിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും റോഡിലെ മറ്റു യാത്രക്കാർക്കും അപകടങ്ങളുണ്ടാക്കും.

വളവിൽ വകതിരിവില്ലാതെ സ്കൂട്ടർ വളച്ചപ്പോൾ ഉണ്ടായ അപകടത്തിന്റെ വിഡിയോയാണിത്. റോഡിനു കുറുകെ വാഹനം യൂടേൺ എടുത്തതാണ് അപകടകാരണം. വളവിൽ നിന്ന് എത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന കുടുംബവും ബൈക്കിൽ എത്തിയ യുവാക്കളും റോഡിൽ വീണു. സ്കൂട്ടർ ഓടിച്ച ആളിന്റെ അശ്രദ്ധയാണ് അപകടകാരണം.

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പ്രധാന റോഡിലേക്ക് പ്രവേശിക്കുമുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

∙ നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.

∙ മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com