ADVERTISEMENT

സമ്മാനം ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്, അത് ഏറ്റവും അടുത്ത ആളുകളിൽ നിന്നാണെങ്കിൽ സന്തോഷം ഇരട്ടിയാകും. അത്തരത്തിലൊരു സന്തോഷത്തിന്റെ കഥയാണ് ബിയേഡ് ബൈക്കർ എന്ന വ്ലോഗറിന്റെ മാതാപിതാക്കൾക്ക് പറയാനുണ്ടാകുക. കാരണം ബിയേഡ് ബൈക്കർ തനിക്ക് യൂട്യൂബിൽ നിന്ന് കിട്ടിയ പണം കൊണ്ട് അവർക്ക് സമ്മാനിച്ചത് ഒരു പുതിയ എംജി ഹെക്ടറാണ്.

യൂട്യൂബിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് വാഹനത്തിന്റെ ഡൗൺപേമെന്റ് നടത്തിയത് എന്നത് വിഡിയോയിലൂടെ ബിയേഡ് ബൈക്കർ പറയുന്നത്. വാഹനം ഡെലിവറിയുടെ വിഡിയോയും തന്റെ ചാനലിൽ യുവാവ് പോസ്റ്റ് െചയ്തിട്ടുണ്ട്. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജിയുടെ ആദ്യ വാഹനം ഹെക്ടർ കഴിഞ്ഞ വർഷം ജൂണിലാണ് വിപണിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിലെത്തിയ വാഹനം പെട്ടെന്നു തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻ ജനപ്രീതിക്കു പിന്നിൽ.

രണ്ട് പെട്രോൾ, ഒരു ഡീസൽ എൻജിൻ ഓപ്ഷനുകളോടെയാണ് ഹെക്ടർ വിപിണിയിലെത്തിയത്. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിൻ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. ആറു സ്പീഡ് മാനുവൽ ഗീയർബോക്സും പെട്രോൾ എൻജിനൊപ്പം ഡി സി ടി ഗീയർബോക്സുമാണ് ലഭിക്കുന്നത്. ഏകദേശം 12.73 ലക്ഷം രൂപമുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

English Summary: Youtuber Gift MG Hector to Parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com