ADVERTISEMENT

കോവിഡ് 19 ഭീഷണിയെ തുടർന്ന് മാരുതി, ഹോണ്ട, ഹ്യുണ്ടേയ്‍, മഹീന്ദ്ര അടക്കമുള്ള നിർമാതാക്കൾ നിർമാണ ശാലകൾ താൽക്കാലികമായി അടച്ചുപൂട്ടി. മാരുതി സുസുക്കി ഗുരുഗ്രാമിലേയും മനേസറിലേയും നിർമാണ ശാലകളും ആർ ആൻഡ് ഡി സെന്ററുമാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചത്.

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചെന്നൈയിലെ ശാല അടച്ചിടാൻ തീരുമാനിച്ചു. ടൊയോട്ട കർണാടകയിലെ ബിഡിഡി ശാല അടച്ചിടാൻ തീരുമാനിക്കുകയും ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെ ബിസിനസ് യൂണിറ്റുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുകയും ചെയ്തു.

മഹാരാഷ്ട്ര സർക്കാർ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ബജാജ് എന്നിവർ പൂണെയിലേയും നാസിക്കിലേയും നിർമാണ ശാലകൾ അടിച്ചിടാൻ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ ഇന്ത്യയിലേയും കംബോഡിയയിലേയും ചൈനയിലേയും ‌ബംഗ്ലാദേശിലേയും എല്ലാ നിർമാണ ശാലകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com